Tuesday, 9 April 2013

ഉറക്കം ഒരു അനുഗ്രഹം

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്‌ ഉറക്കം . പകലിൽ ജോലിയും മറ്റും മനുഷ്യനെ ക്ഷീണിപ്പിക്കുന്നു.എന്നാൽ രാത്രിയിലെ ഉറക്കം മനുഷ്യന്‌ ഊർജ്ജം നൽകുകയും അവന്‌ ജോലി ചെയ്യാൻ ഉത്സാഹം നൽകുകയും ചെയ്യുന്നു.അതോടൊപ്പം അവന്ന്‌ മാനസ്സികമായ ശ്ശന്തതും ലഭിക്കുന്നു. . ശാന്തവും സതൃപ്‌തവുമായ സമയം രാത്രിയായി നിശ്ചയിക്കപ്പെട്ടു. .എന്നാൽ പകലിൽ ഉചസമയത്തുള്ള ഉറക്കം ഇസ്‌ലാമിൽ അനുവധിക്കപ്പെട്ടിട്ടുള്ളതാണ്‌. നബിയും സ്വഹാബത്തും ഇത്‌ ചെയ്തിരിരുന്നു. ആയതിനാല തന്നെ അവരിൽ ഊർജ്ജസ്വലത പ്രകടമായിരുന്നു. എതും നല്ലതാണെന്ന് ശാസ്ത്രം പറഞ്ഞിട്ടുണ്ട്‌. .ജീവിതത്തിലെ സുഖകരമായ നടത്തിപ്പിന്ന്‌ ഉർക്കം അനിവാര്യമാണ്‌. ഉറക്കമില്ലാത്ത നിരന്തരമായ ജോലികൾ നിരവദി അപകടങ്ങൾ വരുത്തി വെക്കാറുണ്ട്‌ .ഒരു മനുഷ്യൻ ഒരു ദിവസം ആറ്‌ മണിക്കൂർ ഉറങ്ങണം എന്നാണ്‌ ശാസ്ത്രം പറയുന്നത്‌. ഉറക്കം വരാതിരിക്കുകയും ഉറക്കമില്ലാഴ്‌മ പിടികൂടുമ്പോഴാണ്‌ അല്ലാഹു നമുക്ക്‌ നൽകിയ മഹത്തായ അനുഗ്രഹത്തൈറ്റ്‌ വില മനസ്സിലാവുക..അതിനാൽ തന്നെ അല്ലാഹു നമുക്ക്‌ നൽകിയ അനുഗ്രഹത്തിന്‌ നമ്മൾ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. ഭയം, ആത്മ സംഘർശം , തുടങ്ങിയ ചില രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്‌.ഉറക്കം. ബദറിൽ ആൾ ബലവും ശേഷിയും കുറഞ്ഞ മുസ്‌ലീംകൾക്ക്‌ ഉറക്കമാണ്‌ അനുഗ്രഹമായത്‌ എന്ന് ഖുർ ആൻ നമ്മോട്‌ പറയുന്നത്‌ .ഒരു മനുഷ്യൻ തന്റെ ആയുസ്സിന്റെ മൂന്നിൽ ന്ന് ചിലവഴികുന്നത്‌ ഉറക്കത്തിനാണ്‌ .. ആയതിനാൽ ഉറക്കം എന്ന അത്ഭുത പ്രതിഭാസം നൽകിയ അല്ലാഹുവിനെ നമ്മൾ സ്‌തുതിക്കേണ്ടതിലേ? അല്ലാഹുവിന്‌ സർവ സ്‌തുതിയും.

No comments:

Post a Comment