Sunday, 23 March 2014
Sunday, 2 March 2014
ISLAMOPHOBIA AND ISLAM
What is Islam?
What is Islamophobia?
Why Islamophobia?
Read this article
Islamophobia and Islam
What is Islamophobia?
Why Islamophobia?
Read this article
ഇംഗ്ലീഷില്‍ വളരെ അടുത്ത കാലത്ത്, അതായത് 1980കളുടെ ആദ്യത്തില്‍, നിര്‍മിക്കപ്പെട്ട ഒരു പദമാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാം ഭയക്കപ്പെടേണ്ടതും വെറുക്കപ്പെടേണ്ടതുമായ ഒരു അപരമായി പൊതുസമൂഹത്തിന്റെ അബോധത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടതിന്റെ സത്യസന്ധമായ അനുരണനമായിരുന്നു ഈ പദസൃഷ്ടി. 1968ല്‍ സ്ഥാപിക്കപ്പെട്ട പ്രസിദ്ധ ബ്രിട്ടീഷ് ഇടതുപക്ഷ സംഘടനയായ ഞൗിി്യാലറല ഠൃൗേെ ഇസ്‌ലാമോഫോബിയയെ ”ഇസ്‌ലാം മതത്തോടുള്ള ഭീതി, ശത്രുത, വിദ്വേഷം എന്നിവയുടെ ഉപഫലമായി ഉണ്ടാവുന്ന എല്ലാ മുസ്‌ലിംകളോടും ഉള്ള വെറുപ്പ് അല്ലെങ്കില്‍ ഭീതി” എന്ന് നിര്‍വചിച്ചിട്ടുണ്ട്. അന്ധമായ ഇസ്‌ലാം വിദ്വേഷം കാടന്‍ വംശവെറിയായി പരിവര്‍ത്തിതമായ സാമൂഹിക കാലസന്ധിയുടെ ഭാഷാ പ്രതിഫലനമായിരുന്നു ഇസ്‌ലാമോഫോബിയ എന്ന പ്രയോഗത്തിന്റെ രംഗപ്രവേശം എന്ന് ചുരുക്കം.
1492 ല്‍ ക്രിസ്ത്യന്‍ സ്പാനിഷ് രാജവാഴ്ച മുസ്‌ലിം സ്‌പെയിനിനെ പിടിച്ചടക്കിയപ്പോള്‍ മുസ്‌ലിംകളും ജൂതന്‍മാരും സ്പാനിഷ് ഉപദ്വീപില്‍നിന്ന് പുറത്താക്കപ്പെട്ടു. ക്രൈസ്തവര്‍ ഉന്നതരും മുസ്‌ലിംകള്‍ അധമരും എന്ന ധാരണയാണ് ഈ പുറത്താക്കലിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. സ്പാനിഷ് വിജയത്തിന്റെ ‘വീരഗാഥകള്‍’ കേട്ടുവളര്‍ന്ന ഒരു സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുക ഏറെയൊന്നും ശ്രമകരമായിരുന്നിരിക്കാനിടയില് ല. യൂറോപ്യന്‍ മനസ്സിലെ വിവേചനശ്രേണിയില്‍ ക്രൈസ്തവര്‍ ഏറ്റവും മുകളിലും മുസ്‌ലിംകളും ജൂതന്മാരും ഏറ്റവം താഴെയുമാണ് മധ്യകാലത്ത് നിലകൊണ്ടത്. താഴെയുള്ളവര്‍ ജനിതകമായിത്തന്നെ അപമാനിക്കപ്പെടാന്‍ അര്‍ഹരാണ് എന്നായിരുന്നു ആത്മാര്‍ഥമായി വിശ്വസിക്കപ്പെട്ടിരുന്നത്. കാലക്രമേണ ‘പുരോഗമന’വാദികളായ ക്രിസ്ത്യാനികള്‍ ഈ വിവേചന ശ്രേണിയിലെ മുകള്‍നില കൈവരിക്കുകയും യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ ഇതിന്റെ മധ്യത്തിലും തെറ്റായ മതത്തിന്റെ വക്താക്കളായി ചിത്രീകരിക്കപ്പെട്ട മുസ്‌ലിംകള്‍ വര്‍ഗപരമായി ഈ ശ്രേണിയിലെ ഏറ്റവും താഴെയും സ്ഥാനം പിടിക്കുകയും ചെയ്തു.
സോവിയറ്റ് യൂണിയന്റെ പതനത്തോടുകൂടി പടിഞ്ഞാറിനുമുന്നില്‍ ഇനി അവശേഷിക്കുന്ന ഒരേയൊരു ‘പ്രതിയോഗി’ ഇസ്‌ലാം ആണെന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിച്ച പാശ്ചാത്യന്‍ ബുദ്ധിജീവികളാണ് യൂറോപ്പിലെയും അമേരിക്കയിലെയും പൗരസമൂഹത്തില്‍ ഇസ്‌ലാമിനോടുള്ള തീവ്രമായ ശത്രുത കൃഷി ചെയ്തത്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയമായി എതിര്‍ക്കപ്പെടേണ്ടതാണ് ഇസ്‌ലാം എന്ന് വിശ്വസിക്കപ്പെടുന്ന സാമൂഹികാന്തരീക്ഷമായിരുന്നു ഈ ബുദ്ധിജീവികളുടെ ഏറ്റവും വലിയ ധൈഷണിക ‘സംഭാവന.’ ഇസ്‌ലാമോഫോബിയ വിതയ്ക്കാനും വളര്‍ത്താനും അവര്‍ ഉപയോഗിച്ചത് മീഡിയയെ ആയിരുന്നു. ”രണ്ടേ രണ്ടു ശക്തികള്‍ക്കേ ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലേക്കും പ്രകാശം എത്തിക്കാന്‍ കഴിയുകയുള്ളു. അവ, മുകളില്‍ സൂര്യനും ഭൂമിയില്‍ പത്രമാധ്യമങ്ങളുമാണ്” എന്ന് അവര്‍ക്ക് അറിയാമായിരുന്നു!
ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ഏറ്റവും വലിയ രൂപകമായി സുഊദി അറേബ്യയെ ഉപയോഗിക്കാനാണ് ഇസ്‌ലാം വിരുദ്ധ സാമ്രാജ്യത്വ ബുദ്ധിജീവികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ചെലവില്‍ തന്നെ വളര്‍ന്നുവന്ന തീവ്രവാദികളുടെ അപക്വവും അതിരുകടന്നതുമായ നടപടികളെ ‘ശരീഅത്ത്’ ആയി ചിത്രീകരിച്ച്, സുഊദിയും ‘ശരീഅത്ത്’ നടപ്പിലാക്കുന്നുവെന്ന് ഒറ്റവാചകത്തില്‍ പറഞ്ഞ്, സുഊദിയില്‍ അഫ്ഗാനിലേതിനു സമാനമായ അവസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കുന്ന സൃഗാലതന്ത്രം വളരെ സമര്‍ഥമായി പയറ്റപ്പെട്ടു. അഫ്ഗാന്‍ തീവ്രവാദികളുടെ ഏതെങ്കിലും ചെയ്തികളെ പൊലിപ്പിച്ച് ശരീഅത്ത് സ്ത്രീവിരുദ്ധമാണെന്ന് ഒച്ചവെച്ചാല്‍ സുഊദി അറേബ്യ എന്ന മുസ്‌ലിംകളുടെ വിശുദ്ധ ഗേഹങ്ങള്‍ നിലകൊള്ളുന്ന നാടും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് എന്ന ധ്വനിയുണ്ടാക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ആസൂത്രണം. ലോക മാധ്യമങ്ങള്‍ക്കു മുന്നില്‍ ഒരിക്കല്‍ ജോര്‍ജ് ബുഷ് അഫ്ഗാനിലെ അമേരിക്കന്‍ കയ്യേറ്റത്തെ ന്യായീകരിച്ചത് ”തവിട്ടുനിറമുള്ള സ്ത്രീകളെ തവിട്ടുനിറമുള്ള പുരുഷന്‍മാരുടെ പീഡനങ്ങളില്‍നിന്നും രക്ഷിക്കാന്‍ വേണ്ടി” എന്നായിരുന്നു എന്നത് ഇതോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്.
സ്ഥിരാക്ഷരപ്പതിപ്പുകളായ അനേകം നുണകള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളിലും മാഗസിനുകളിലും പ്രത്യക്ഷപ്പെടുന്നത്, നാസി ജര്‍മനിയിലെ നാസി ആശയ പ്രചരണ വിഭാഗത്തിന്റെ മന്ത്രിയും ഹിറ്റ്‌ലറുടെ അടുത്ത അനുയായിയും ആയിരുന്ന പോള്‍ ഗീബല്‍സിന്റെ പ്രചരണ’ധാര്‍മികത’യെ മാത്രമാണ് അനുസ്മരിപ്പിക്കുന്നത്. നാസികള്‍ക്കെതിരെ പോരാടിയത് തങ്ങളാണെന്ന് പറയുന്ന പാശ്ചാത്യന്‍ രാഷ്ട്രനായകര്‍, നാസികളെ കടത്തിവെട്ടുന്ന വെറുപ്പുകച്ചവടമാണ് വെള്ളം ചേര്‍ക്കാത്ത കളവുകളുടെ അകമ്പടിയോടെ മുസ്‌ലിം സമൂഹത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അമുസ്‌ലിം സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന തെറ്റുധാരണകളും പ്രത്യാഘാതങ്ങളും ഭീകരമാണ്. ഇസ്‌ലാമികാദര്‍ശവുമായി യാതൊരു ബന്ധവുമില്ലാത്ത ഭീകരവാദത്തെ ഇസ്‌ലാമിന്റെ പേരില്‍ മുദ്രണം ചെയ്യാന്‍ സാമ്രാജ്യത്വ നുണകളുടെ മെഗാഫോണുകളായി വര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ക്ക് കഴിഞ്ഞു എന്നതാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം. ഈ അടുത്തായി നടന്ന ഫ്രാന്‍സിലെ ബുര്‍ഖ നിരോധനവും സ്വിറ്റ്‌സര്‍ലാന്‍ഡിലെ പള്ളിമിനാര കോലാഹലങ്ങളുമെല്ലാം അന്താരാഷ്ട്രതലത്തില്‍ ഇത്തരം നുണകള്‍ തലച്ചോറിനുള്ളിലേക്ക് ആവാഹിച്ച് വളര്‍ന്നുവന്ന ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിന്റെ, രാഷ്ട്രത്തിന്റെ, സമൂഹങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.
ആഗോളവല്‍ക്കരണ കാലത്തെ ഇന്ത്യയുടെ സ്ഥിതി ഇതില്‍നിന്നെല്ലാം വിഭിന്നമല്ല. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അഗാധബന്ധം ഇന്ത്യയുടെ നയരൂപീകരണങ്ങളിലും മീഡിയാ പോളിസികളിലും നന്നായി സ്വാധീനം ചെലുത്തുന്നു. പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ അതേ പ്രവര്‍ത്തനമൂല്യങ്ങളും രീതികളും ഇന്ത്യന്‍ മാധ്യമരംഗവും ഏറ്റുപിടിച്ചപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടുന്ന അവസ്ഥയുണ്ടായി. സാമ്പത്തിക, സാങ്കേതിക സഹായങ്ങളിലൂടെ ചില ഇന്ത്യന്‍ മാധ്യമങ്ങളെ അപ്പാടെ വിലക്കെടുത്തുകൊണ്ടും പാശ്ചാത്യ ഏജന്‍സികള്‍ ഇന്ത്യയില്‍ ഇസ്‌ലാം വിരുദ്ധ നുണപ്രചരണം കൊഴുപ്പിച്ചു. നമ്മുടെ മതേതര ബുദ്ധിജീവിതത്തിന്റെ ഏറ്റവും വലിയ പറുദീസകളായി അവതരിപ്പിക്കപ്പെടുന്ന സര്‍വകലാശാലകളില്‍ പോലും ഈ വെറുപ്പ് പേടിപ്പെടുത്തുന്ന വിധത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പല സര്‍വകലാശാലകളിലും കോളജുകളിലും മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സംസ്‌കാരത്തെയും വസ്ത്രധാരണത്തെയും പുച്ഛഭാവത്തോടെ നോക്കി കാണുകയും അവരുടെ അഭിപ്രായ പരാമര്‍ശങ്ങള്‍ക്ക് പരിഹാസച്ചിരി മറുപടി നല്‍കുകയും ചെയ്യുന്ന അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. ഇസ്‌ലാമോഫോബിയയുടെ വേലിയേറ്റത്തില്‍ ഉന്നത വിദ്യാകേന്ദ്രങ്ങളുടെ കുറ്റന്‍ ധൈഷണിക ഭിത്തികള്‍ വരെ തകര്‍ന്നപോയി എന്നു തന്നെയാണിതിനര്‍ഥം. ഇന്ത്യയില്‍ നിരപരാധരായ മുസ്‌ലിം യുവാക്കളെ തീവ്രവാദമുദ്ര ചാര്‍ത്തി ജയിലുകളിലേക്ക് തള്ളുന്നതിനെതിരെ ഇന്ത്യന്‍ പാര്‍ലമെന്റ് മുതല്‍ ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വരെ ആകുലതപ്പെട്ടിട്ടുണ്ടെങ്കില്‍ ഇസ്‌ലാമോഫോബിയ പടിഞ്ഞാറുനിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത രീതിയില്‍ നമ്മുടെ അന്വേഷണ ഏജന്‍സികളുടെ ചില തലങ്ങളെയെങ്കിലും സ്വാധീനിക്കുന്നു എന്നാണല്ലോ മനസ്സിലാക്കാന്‍ കഴിയുന്നത്.
ഇന്ത്യയില്‍ ഇസ്‌ലാമിനെ ഭീകരതയുമായി ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങള്‍ യഥാര്‍ഥത്തില്‍ അല്‍പം നേരത്തെ ആരംഭിച്ചതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയല്‍ കൂലിയെഴുത്തുകാര്‍ തുടങ്ങിവെച്ചതാണ് അത്. ഓറിയന്റലിസ്റ്റുകള്‍ നിര്‍മിച്ചുവെച്ചിരുന്ന അടിസ്ഥാനരഹിതമായ ഇസ്‌ലാം ധാരണകളുടെ തണലില്‍ നിന്നുകൊണ്ട് ഇന്ത്യയില്‍ മതപശ്ചാതലത്തില്‍ നടന്ന ചില സ്വാതന്ത്യസമരപ്രവര്‍ത്തനങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ഇസ്‌ലാമിനെ തെറ്റുധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്.ശാഹ് ഇസ്മാഈലില്‍നിന്നും സയ്യിദ് അഹ്മദ് ശഹീദില്‍ നിന്നും തുടങ്ങി 1857ലെ ഒന്നാം സ്വാതന്ത്യസമരം വരെ ചെന്നത്തിയ ഇന്ത്യന്‍ മുസ്‌ലിംകളുടെ സായുധ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഗവണ്‍മെന്റിന് വലിയ തലവേദനകള്‍ സൃഷ്ടിച്ചിരുന്നു. ആദ്യം മുസ്‌ലിംകളെ വേട്ടയാടിയാല്‍ മാത്രമേ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ അവരുടെ വേരോട്ടം സാധ്യമാവൂ എന്ന് അവര്‍ മനസ്സിലാക്കി. പ്രസിദ്ധനായ ബ്രിട്ടീഷ് ഫ്രീലാന്‍സ് ചരിത്രകാരന്‍ ജയിംസ് ഹണ്ടറിന്റെ ”ഇന്ത്യയിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു തീരാഭീഷണി ആയിരുന്നു” എന്ന വാചകം ഈ യാഥാര്‍ഥ്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ക്വുര്‍ആന്‍ വചനങ്ങളുടെ പിന്‍ബലത്തില്‍ മുസ്‌ലിംകളെ രാജ്യത്തിനുവേണ്ടി പോരാടാന്‍ പ്രേരിപ്പിച്ച ‘വഹ്ഹാബികള്‍’(സലഫികള്‍)ക്കെതി രെയാണ് ബ്രിട്ടീഷ് എഴുത്തുകാര്‍ ഏറ്റവും അധികം നുണപ്രചരണം നടത്തിയത്. ഇന്ത്യയിലെ ഹിന്ദുക്കള്‍ മുസ്‌ലിംകളോടൊപ്പവും മുസ്‌ലിംകള്‍ ഹിന്ദുക്കളോടൊപ്പവും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നു എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ മറുമരുന്നായിരുന്നു ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു വിടവ് ഉണ്ടാക്കുകയും ഇസ്‌ലാം വിരുദ്ധ വികാരം ഹിന്ദുക്കളിലേക്ക് ഇന്‍ജക്ട് ചെയ്യുകയും ചെയ്യുക എന്നത്.
രണ്ടാമതായി, ഹിന്ദുക്കള്‍ ഇസ്‌ലാമിന്റെ ഏകദൈവ, മനുഷ്യസമത്വ ആദര്‍ശങ്ങളില്‍ ആകൃഷ്ടരാവുകയും അങ്ങനെ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ വ്യാപനം ശക്തമാവുകയും ചെയ്യും എന്ന ആശങ്ക കൊളോണിയല്‍ കാല ക്രിസ്തുമത മിഷനറിമാര്‍ക്കുണ്ടായിരുന്നു. ഈ കാരണംകൊണ്ടുതന്നെ മിഷനറിമാരും ഹിന്ദു-മുസ്‌ലിം സ്പര്‍ധ സൃഷ്ടിച്ചെടുക്കാനുള്ള വെമ്പലില്‍ ആയിരുന്നു. ഒരു പരിധിവരെ ഭരണസ്വാധീനത്താല്‍ അവര്‍ അവരുടെ യത്‌നത്തില്‍ വിജയിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം അനന്തരഫലമായിട്ടാണ് ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകളോട് ഭയവും അകല്‍ച്ചാ മനോഭാവവും ഉണ്ടായിത്തുടങ്ങിയത്. അന്ന് ആ കാലത്തിന് അനുകൂലമായ രീതിയില്‍ ഒരു സാംസ്‌കാരിക സാമൂഹ്യ വിഭജനം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ഉണ്ടാക്കിയെടുത്ത സാമ്രാജ്യത്വം ഇന്ന്, മീഡിയ ഉപയോഗിച്ച് ഭീകരവിരുദ്ധ പ്രചരണത്തിന്റെ വ്യാജമേല്‍വിലാസത്തില്‍ ഇസ്‌ലാം ഭീതി വളര്‍ത്തുന്നു എന്നുമാത്രമേയുള്ളൂ. നമ്മുടെ കേരളം പോലും ലജ്ജാകരമാംവിധം ഈ സാമ്രാജ്യത്വകുതന്ത്രത്തിന് തലവെച്ചുകൊടുക്കുന്നുവെന്നാണല് ലോ, ഇവിടെ തകര്‍ത്താടിയ ‘ലൗ ജിഹാദ്’ വിവാദം തെളിയിച്ചത്!
ഒരു സമുദായത്തെ തീവ്രവാദത്തിന്റെ പ്രതീകമാക്കിനിര്‍ത്തി അരങ്ങുതകര്‍ക്കുന്ന മാധ്യമവിചാരണകള്‍ നമ്മുടെ മതേതരപാരമ്പര്യത്തിന് ഒരുനിലക്കും അഭിമാനകരമല്ല. മാധ്യമങ്ങളുടെ സെന്‍സേഷന്‍ മാത്രം ലക്ഷ്യം വെച്ചുള്ള പൊടിപ്പും തൊങ്ങലും തെളിവാക്കിയെടുത്ത് അപസര്‍പക കഥകള്‍ രചിച്ച് മതം നോക്കി ചെറുപ്പക്കരുടെ ജീവിതം തകര്‍ക്കുന്ന പൊലീസ് നിലപാട് തീരെയുമല്ല. കറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഇസ്‌ലാമോഫോബിയ ഒരു സാമൂഹ്യ മനോരോഗമായി മാറുന്ന കാലത്ത് കുറ്റവാളികളെ നിര്‍ണയിക്കുന്നതില്‍ വംശീയ മുന്‍ധാരണകളുടെ സ്വാധീനമുണ്ടാകാന്‍ എളുപ്പമാണെന്ന വസ്തുത മറന്നുകൊണ്ടാകരുത് വിധിപ്രഖ്യാപനങ്ങള്‍. ഷബീല്‍ അഹ്മദും മസീഉല്ലയും അറസ്റ്റ് ചെയ്യപ്പെട്ടത് മലേഗാവ് ഇരട്ടസ്‌ഫോടനത്തിന്റെ പേരിലായിരുന്നു. 2006ല്‍ അറസ്റ്റ് ചെയ്യപ്പെട്ട മസീഉല്ല കേസ് വിമുക്തനായത് അഞ്ചു വര്‍ഷത്തിനുശേഷം 2006ല്‍ സ്വാമി അസീമാനന്ദ ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍. അതും അസീമാനന്ദ ഹിന്ദുതീവ്രവാദികളാണ് ഇതിന് പിന്നില്‍ എന്ന് തുറന്നുപറഞ്ഞപ്പോള്‍. മുഹമ്മദ് അമീര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1996-97കളില്‍ ഡല്‍ഹിയില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. 14 കൊല്ലം ജയിലില്‍, ഗവണ്‍മെന്റിനാല്‍, രാജ്യത്താല്‍, കുടുംബത്താല്‍, തീവ്രവാദി ആക്കപ്പെട്ട് കഴിഞ്ഞതിനുശേഷം 2011ല്‍ ആരോപിക്കപ്പെട്ട കേസുകളൊന്നും അന്വേഷണ ഏജന്‍സികള്‍ക്ക് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി വെറുതെ വിടുകയായിരുന്നു. 2006ല്‍ മലേഗാവ് സ്‌ഫോടനത്തിന്റെ പേരില്‍ മൗലാനാ സഹീദ് അറസ്റ്റ് ചെയ്യപ്പെട്ടു. അയാള്‍ക്കെതിരില്‍ കുറ്റം ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കുള്ള കാരണം മൗലാനാ സഹീദ് ബാബരി മസ്ജിദിന്റെ ചിത്രം ഒട്ടിച്ചു എന്നുള്ളതായിരുന്നു. ഇതേ മലേഗാവ് കേസുമായി ബന്ധപ്പെട്ട് 2006 ല്‍ ജയിലില്‍ അടക്കപ്പെട്ട മറ്റൊരാള്‍ ആയിരുന്നു നൂറുല്‍ ഹുദ. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കുറ്റമുക്തനായി. ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ അദ്ദേഹത്തിന് ബാക്കി കിട്ടിയത് ജയിലിലെ മര്‍ദനം കാരണം ഉള്ളില്‍ രക്തം കട്ടപിടിച്ച തല മാത്രമായിരുന്നു. 2007ല്‍ മുഹമ്മദ് റയാസുദ്ദീന്‍ അറസ്റ്റിലാവുന്നത് ഹൈദരാബാദ് മക്കാ മസ്ജിദ്, ഗോകുല്‍ ചാട്ട് ബസാര്‍ സ്‌ഫോടന കേസില്‍ ആണ്. റയാസുദ്ദീനെയും കാത്തുനിന്ന വിധി മറ്റൊന്നായിരുന്നില്ല. രണ്ടുവര്‍ഷത്തിനുശേഷം 2009ല്‍ ജയില്‍ മോചിതനായി. മുഈനുദ്ദീന്‍ ദര്‍ 2005ല്‍ അറസ്റ്റിലായി. അദ്ദേഹത്തിനെതിരെയുള്ള കേസ് സേനയുമായുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. പക്ഷെ വിധി പറയുന്ന സമയത്ത് ജഡ്ജി പറഞ്ഞത് ”കെട്ടിച്ചമച്ച് ഉണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരേയും കുറ്റവാളി ആയി ശിക്ഷിക്കാന്‍ സാധ്യമല്ല” എന്നായിരുന്നു. അന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് വേണ്ട സമയം എടുത്ത് സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോഴേക്കും അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികള്‍ മാത്രമല്ല, അവര്‍ ഉള്‍ക്കൊള്ളുന്ന സമുദായം ഒന്നാകെ ഒരു തീവ്രവാദ മുഖം ഏറ്റുവാങ്ങിയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇസ് ലാമോഫോബിയയുടെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ അതിഭീകരമാണ് എന്നത്രെ, ഇതെല്ലാം വ്യക്തമാക്കുന്നത്. ജനാധിപത്യ വ്യവസ്ഥ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അകാരണമായി ഒരു ചെറുപ്പക്കരനും ജയിലില്‍ നിറയാതിരിക്കുകയും ചെയ്യുന്ന ഒരു നല്ല കാലത്തിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം!
REFERENCES
1. Graham, Mark. How Islam
Created the Modern World. Amana
Publications: Beltsville, Marylan
(2006)
2. Mohammad H. Tamgidi
(University of Massachusetts,
Boston). Beyond Islamophobia and
1. Graham, Mark. How Islam
Created the Modern World. Amana
Publications: Beltsville, Marylan
(2006)
2. Mohammad H. Tamgidi
(University of Massachusetts,
Boston). Beyond Islamophobia and
Islamophilia as Western Epistemic
Racism: Revisiting Runnymede
Trust’s Defintion in a World-History
Context, Center for Race and
Gender, University of California,
Berkeley (2006)
3. Peter Guttschalk (Wesleyn
University), Gabriel Green berg
(University of California, Los
Angels). Common Heritage,
Uncommon Fear: Islamophobia in
the United States and British India,
1687-1947, Center for Race and
Gender, University of California,
Berkeley (2006)
4. Ramon Grosfoguel (University of
California, Berkeley). The Multiple
Faces of Islamophobia, Center for
Race and Gender, University of
California, Berkeley (2006)
5. Nasar Meer (Northumbria
University), Tariq Modood
(University of Bristol). For “Jews”
Read “Muslim”? Islamophobia as a
Forum of Racialisation of Ethno-
Religious Groups in Britain Today.
Center for Race and Gender,
University of California, Berkeley
(2006)
6. Khaldom Suman (Macalester
College). Islamophobia and the
Time and Space of the Muslim
Other, Center for Race and Gender,
University of California, Berkeley
(2006)
7. Suad Joseph (University of
California, Davis), Benjamin
D’Harlingue (University of
California, Davis). The Wall Street
Journal’s Muslims: Representing
Islam In American Print News Media
8. Halem Bazian (University of
California, Berkeley). Muslims,
Enemies of the State: The New
Counter – Intelligence Program
[COINTELPRO], Center for Race
and Gender, University of California,
Berkeley (2006)
9. Reporter-tv.com
10. The Hindu /Hyderabad, Sunday
Racism: Revisiting Runnymede
Trust’s Defintion in a World-History
Context, Center for Race and
Gender, University of California,
Berkeley (2006)
3. Peter Guttschalk (Wesleyn
University), Gabriel Green berg
(University of California, Los
Angels). Common Heritage,
Uncommon Fear: Islamophobia in
the United States and British India,
1687-1947, Center for Race and
Gender, University of California,
Berkeley (2006)
4. Ramon Grosfoguel (University of
California, Berkeley). The Multiple
Faces of Islamophobia, Center for
Race and Gender, University of
California, Berkeley (2006)
5. Nasar Meer (Northumbria
University), Tariq Modood
(University of Bristol). For “Jews”
Read “Muslim”? Islamophobia as a
Forum of Racialisation of Ethno-
Religious Groups in Britain Today.
Center for Race and Gender,
University of California, Berkeley
(2006)
6. Khaldom Suman (Macalester
College). Islamophobia and the
Time and Space of the Muslim
Other, Center for Race and Gender,
University of California, Berkeley
(2006)
7. Suad Joseph (University of
California, Davis), Benjamin
D’Harlingue (University of
California, Davis). The Wall Street
Journal’s Muslims: Representing
Islam In American Print News Media
8. Halem Bazian (University of
California, Berkeley). Muslims,
Enemies of the State: The New
Counter – Intelligence Program
[COINTELPRO], Center for Race
and Gender, University of California,
Berkeley (2006)
9. Reporter-tv.com
10. The Hindu /Hyderabad, Sunday
Islamophobia and Islam
Subscribe to:
Posts (Atom)