Tuesday, 20 May 2014

BEFOR THE DEATH

 Maranam varunnathinu munb chinthikkenda karyangal


Sunday, 2 March 2014

ISLAMOPHOBIA AND ISLAM

What is Islam?
What is Islamophobia?
Why Islamophobia?

Read this article
ഇംഗ്ലീഷില്‍ വളരെ അടുത്ത കാലത്ത്, അതായത് 1980കളുടെ ആദ്യത്തില്‍, നിര്‍മിക്കപ്പെട്ട ഒരു പദമാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാം ഭയക്കപ്പെടേണ്ടതും വെറുക്കപ്പെടേണ്ടതുമായ ഒരു അപരമായി പൊതുസമൂഹത്തിന്റെ അബോധത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടതിന്റെ സത്യസന്ധമായ അനുരണനമായിരുന്നു ഈ പദസൃഷ്ടി. 1968ല്‍ സ്ഥാപിക്കപ്പെട്ട പ്രസിദ്ധ ബ്രിട്ടീഷ് ഇടതുപക്ഷ സംഘടനയായ ഞൗിി്യാലറല ഠൃൗേെ ഇസ്‌ലാമോഫോബിയയെ ”ഇസ്‌ലാം മതത്തോടുള്ള ഭീതി, ശത്രുത, വിദ്വേഷം എന്നിവയുടെ ഉപഫലമായി ഉണ്ടാവുന്ന എല്ലാ മുസ്‌ലിംകളോടും ഉള്ള വെറുപ്പ് അല്ലെങ്കില്‍ ഭീതി” എന്ന് നിര്‍വചിച്ചിട്ടുണ്ട്. അന്ധമായ ഇസ്‌ലാം വിദ്വേഷം കാടന്‍ വംശവെറിയായി പരിവര്‍ത്തിതമായ സാമൂഹിക കാലസന്ധിയുടെ ഭാഷാ പ്രതിഫലനമായിരുന്നു ഇസ്‌ലാമോഫോബിയ എന്ന പ്രയോഗത്തിന്റെ രംഗപ്രവേശം എന്ന് ചുരുക്കം.
  1492 ല്‍ ക്രിസ്ത്യന്‍ സ്പാനിഷ് രാജവാഴ്ച മുസ്‌ലിം സ്‌പെയിനിനെ പിടിച്ചടക്കിയപ്പോള്‍ മുസ്‌ലിംകളും ജൂതന്‍മാരും സ്പാനിഷ് ഉപദ്വീപില്‍നിന്ന് പുറത്താക്കപ്പെട്ടു. ക്രൈസ്തവര്‍ ഉന്നതരും മുസ്‌ലിംകള്‍ അധമരും എന്ന ധാരണയാണ് ഈ പുറത്താക്കലിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. സ്പാനിഷ് വിജയത്തിന്റെ ‘വീരഗാഥകള്‍’ കേട്ടുവളര്‍ന്ന ഒരു സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുക ഏറെയൊന്നും ശ്രമകരമായിരുന്നിരിക്കാനിടയില്ല. യൂറോപ്യന്‍ മനസ്സിലെ വിവേചനശ്രേണിയില്‍ ക്രൈസ്തവര്‍ ഏറ്റവും മുകളിലും മുസ്‌ലിംകളും ജൂതന്മാരും ഏറ്റവം താഴെയുമാണ് മധ്യകാലത്ത് നിലകൊണ്ടത്. താഴെയുള്ളവര്‍ ജനിതകമായിത്തന്നെ അപമാനിക്കപ്പെടാന്‍ അര്‍ഹരാണ് എന്നായിരുന്നു ആത്മാര്‍ഥമായി വിശ്വസിക്കപ്പെട്ടിരുന്നത്. കാലക്രമേണ ‘പുരോഗമന’വാദികളായ ക്രിസ്ത്യാനികള്‍ ഈ വിവേചന ശ്രേണിയിലെ മുകള്‍നില കൈവരിക്കുകയും യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ ഇതിന്റെ മധ്യത്തിലും തെറ്റായ മതത്തിന്റെ വക്താക്കളായി ചിത്രീകരിക്കപ്പെട്ട മുസ്‌ലിംകള്‍ വര്‍ഗപരമായി ഈ ശ്രേണിയിലെ ഏറ്റവും താഴെയും സ്ഥാനം പിടിക്കുകയും ചെയ്തു.
  സോവിയറ്റ് യൂണിയന്റെ പതനത്തോടുകൂടി പടിഞ്ഞാറിനുമുന്നില്‍ ഇനി അവശേഷിക്കുന്ന ഒരേയൊരു ‘പ്രതിയോഗി’ ഇസ്‌ലാം ആണെന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിച്ച പാശ്ചാത്യന്‍ ബുദ്ധിജീവികളാണ് യൂറോപ്പിലെയും അമേരിക്കയിലെയും പൗരസമൂഹത്തില്‍ ഇസ്‌ലാമിനോടുള്ള തീവ്രമായ ശത്രുത കൃഷി ചെയ്തത്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയമായി എതിര്‍ക്കപ്പെടേണ്ടതാണ് ഇസ്‌ലാം എന്ന് വിശ്വസിക്കപ്പെടുന്ന സാമൂഹികാന്തരീക്ഷമായിരുന്നു ഈ ബുദ്ധിജീവികളുടെ ഏറ്റവും വലിയ ധൈഷണിക ‘സംഭാവന.’ ഇസ്‌ലാമോഫോബിയ വിതയ്ക്കാനും വളര്‍ത്താനും അവര്‍ ഉപയോഗിച്ചത്  മീഡിയയെ ആയിരുന്നു.  ”രണ്ടേ രണ്ടു ശക്തികള്‍ക്കേ ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലേക്കും പ്രകാശം എത്തിക്കാന്‍ കഴിയുകയുള്ളു. അവ, മുകളില്‍ സൂര്യനും ഭൂമിയില്‍ പത്രമാധ്യമങ്ങളുമാണ്” എന്ന് അവര്‍ക്ക് അറിയാമായിരുന്നു!
  ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ഏറ്റവും വലിയ രൂപകമായി സുഊദി അറേബ്യയെ ഉപയോഗിക്കാനാണ് ഇസ്‌ലാം വിരുദ്ധ സാമ്രാജ്യത്വ ബുദ്ധിജീവികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ചെലവില്‍ തന്നെ വളര്‍ന്നുവന്ന തീവ്രവാദികളുടെ അപക്വവും അതിരുകടന്നതുമായ നടപടികളെ ‘ശരീഅത്ത്’ ആയി ചിത്രീകരിച്ച്, സുഊദിയും ‘ശരീഅത്ത്’ നടപ്പിലാക്കുന്നുവെന്ന് ഒറ്റവാചകത്തില്‍ പറഞ്ഞ്, സുഊദിയില്‍ അഫ്ഗാനിലേതിനു സമാനമായ അവസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കുന്ന സൃഗാലതന്ത്രം വളരെ സമര്‍ഥമായി പയറ്റപ്പെട്ടു. അഫ്ഗാന്‍ തീവ്രവാദികളുടെ ഏതെങ്കിലും ചെയ്തികളെ പൊലിപ്പിച്ച് ശരീഅത്ത് സ്ത്രീവിരുദ്ധമാണെന്ന് ഒച്ചവെച്ചാല്‍ സുഊദി അറേബ്യ എന്ന മുസ്‌ലിംകളുടെ വിശുദ്ധ ഗേഹങ്ങള്‍ നിലകൊള്ളുന്ന നാടും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് എന്ന ധ്വനിയുണ്ടാക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ആസൂത്രണം. ലോക മാധ്യമങ്ങള്‍ക്കു മുന്നില്‍ ഒരിക്കല്‍ ജോര്‍ജ് ബുഷ് അഫ്ഗാനിലെ അമേരിക്കന്‍ കയ്യേറ്റത്തെ ന്യായീകരിച്ചത് ”തവിട്ടുനിറമുള്ള സ്ത്രീകളെ തവിട്ടുനിറമുള്ള പുരുഷന്‍മാരുടെ പീഡനങ്ങളില്‍നിന്നും രക്ഷിക്കാന്‍ വേണ്ടി” എന്നായിരുന്നു എന്നത് ഇതോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്.
  സ്ഥിരാക്ഷരപ്പതിപ്പുകളായ അനേകം നുണകള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളിലും മാഗസിനുകളിലും പ്രത്യക്ഷപ്പെടുന്നത്, നാസി ജര്‍മനിയിലെ നാസി ആശയ പ്രചരണ വിഭാഗത്തിന്റെ മന്ത്രിയും ഹിറ്റ്‌ലറുടെ അടുത്ത അനുയായിയും ആയിരുന്ന പോള്‍ ഗീബല്‍സിന്റെ പ്രചരണ’ധാര്‍മികത’യെ മാത്രമാണ് അനുസ്മരിപ്പിക്കുന്നത്. നാസികള്‍ക്കെതിരെ പോരാടിയത് തങ്ങളാണെന്ന് പറയുന്ന പാശ്ചാത്യന്‍ രാഷ്ട്രനായകര്‍, നാസികളെ കടത്തിവെട്ടുന്ന വെറുപ്പുകച്ചവടമാണ് വെള്ളം ചേര്‍ക്കാത്ത കളവുകളുടെ അകമ്പടിയോടെ മുസ്‌ലിം സമൂഹത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അമുസ്‌ലിം സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന തെറ്റുധാരണകളും പ്രത്യാഘാതങ്ങളും ഭീകരമാണ്. ഇസ്‌ലാമികാദര്‍ശവുമായി യാതൊരു ബന്ധവുമില്ലാത്ത ഭീകരവാദത്തെ ഇസ്‌ലാമിന്റെ പേരില്‍ മുദ്രണം ചെയ്യാന്‍ സാമ്രാജ്യത്വ നുണകളുടെ മെഗാഫോണുകളായി വര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ക്ക് കഴിഞ്ഞു എന്നതാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം. ഈ അടുത്തായി നടന്ന ഫ്രാന്‍സിലെ ബുര്‍ഖ നിരോധനവും സ്വിറ്റ്‌സര്‍ലാന്‍ഡിലെ പള്ളിമിനാര കോലാഹലങ്ങളുമെല്ലാം അന്താരാഷ്ട്രതലത്തില്‍ ഇത്തരം നുണകള്‍ തലച്ചോറിനുള്ളിലേക്ക് ആവാഹിച്ച് വളര്‍ന്നുവന്ന ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിന്റെ, രാഷ്ട്രത്തിന്റെ, സമൂഹങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.
  ആഗോളവല്‍ക്കരണ കാലത്തെ ഇന്ത്യയുടെ സ്ഥിതി ഇതില്‍നിന്നെല്ലാം വിഭിന്നമല്ല. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അഗാധബന്ധം ഇന്ത്യയുടെ നയരൂപീകരണങ്ങളിലും മീഡിയാ  പോളിസികളിലും നന്നായി സ്വാധീനം ചെലുത്തുന്നു. പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ അതേ പ്രവര്‍ത്തനമൂല്യങ്ങളും രീതികളും ഇന്ത്യന്‍ മാധ്യമരംഗവും ഏറ്റുപിടിച്ചപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടുന്ന അവസ്ഥയുണ്ടായി. സാമ്പത്തിക, സാങ്കേതിക സഹായങ്ങളിലൂടെ ചില ഇന്ത്യന്‍ മാധ്യമങ്ങളെ അപ്പാടെ വിലക്കെടുത്തുകൊണ്ടും പാശ്ചാത്യ ഏജന്‍സികള്‍ ഇന്ത്യയില്‍ ഇസ്‌ലാം വിരുദ്ധ നുണപ്രചരണം കൊഴുപ്പിച്ചു. നമ്മുടെ മതേതര ബുദ്ധിജീവിതത്തിന്റെ ഏറ്റവും വലിയ പറുദീസകളായി അവതരിപ്പിക്കപ്പെടുന്ന സര്‍വകലാശാലകളില്‍ പോലും ഈ വെറുപ്പ് പേടിപ്പെടുത്തുന്ന വിധത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പല സര്‍വകലാശാലകളിലും കോളജുകളിലും മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സംസ്‌കാരത്തെയും വസ്ത്രധാരണത്തെയും പുച്ഛഭാവത്തോടെ നോക്കി കാണുകയും അവരുടെ അഭിപ്രായ പരാമര്‍ശങ്ങള്‍ക്ക് പരിഹാസച്ചിരി മറുപടി നല്‍കുകയും ചെയ്യുന്ന അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. ഇസ്‌ലാമോഫോബിയയുടെ വേലിയേറ്റത്തില്‍ ഉന്നത വിദ്യാകേന്ദ്രങ്ങളുടെ കുറ്റന്‍ ധൈഷണിക ഭിത്തികള്‍  വരെ തകര്‍ന്നപോയി എന്നു തന്നെയാണിതിനര്‍ഥം. ഇന്ത്യയില്‍ നിരപരാധരായ മുസ്‌ലിം യുവാക്കളെ തീവ്രവാദമുദ്ര ചാര്‍ത്തി  ജയിലുകളിലേക്ക് തള്ളുന്നതിനെതിരെ ഇന്ത്യന്‍ പാര്‍ലമെന്റ് മുതല്‍ ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വരെ ആകുലതപ്പെട്ടിട്ടുണ്ടെങ്കില്‍ ഇസ്‌ലാമോഫോബിയ പടിഞ്ഞാറുനിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത രീതിയില്‍ നമ്മുടെ അന്വേഷണ ഏജന്‍സികളുടെ ചില തലങ്ങളെയെങ്കിലും സ്വാധീനിക്കുന്നു എന്നാണല്ലോ മനസ്സിലാക്കാന്‍ കഴിയുന്നത്.
  ഇന്ത്യയില്‍ ഇസ്‌ലാമിനെ ഭീകരതയുമായി ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങള്‍ യഥാര്‍ഥത്തില്‍ അല്‍പം നേരത്തെ ആരംഭിച്ചതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയല്‍ കൂലിയെഴുത്തുകാര്‍ തുടങ്ങിവെച്ചതാണ് അത്. ഓറിയന്റലിസ്റ്റുകള്‍ നിര്‍മിച്ചുവെച്ചിരുന്ന അടിസ്ഥാനരഹിതമായ ഇസ്‌ലാം ധാരണകളുടെ തണലില്‍ നിന്നുകൊണ്ട് ഇന്ത്യയില്‍ മതപശ്ചാതലത്തില്‍ നടന്ന ചില സ്വാതന്ത്യസമരപ്രവര്‍ത്തനങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ഇസ്‌ലാമിനെ തെറ്റുധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്.ശാഹ് ഇസ്മാഈലില്‍നിന്നും സയ്യിദ് അഹ്മദ് ശഹീദില്‍ നിന്നും തുടങ്ങി 1857ലെ ഒന്നാം സ്വാതന്ത്യസമരം വരെ ചെന്നത്തിയ ഇന്ത്യന്‍ മുസ്‌ലിംകളുടെ സായുധ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഗവണ്‍മെന്റിന് വലിയ തലവേദനകള്‍ സൃഷ്ടിച്ചിരുന്നു. ആദ്യം മുസ്‌ലിംകളെ വേട്ടയാടിയാല്‍ മാത്രമേ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ അവരുടെ വേരോട്ടം സാധ്യമാവൂ എന്ന് അവര്‍ മനസ്സിലാക്കി. പ്രസിദ്ധനായ ബ്രിട്ടീഷ് ഫ്രീലാന്‍സ് ചരിത്രകാരന്‍ ജയിംസ് ഹണ്ടറിന്റെ ”ഇന്ത്യയിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു തീരാഭീഷണി ആയിരുന്നു” എന്ന വാചകം ഈ യാഥാര്‍ഥ്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ക്വുര്‍ആന്‍ വചനങ്ങളുടെ പിന്‍ബലത്തില്‍  മുസ്‌ലിംകളെ രാജ്യത്തിനുവേണ്ടി പോരാടാന്‍ പ്രേരിപ്പിച്ച ‘വഹ്ഹാബികള്‍’(സലഫികള്‍)ക്കെതിരെയാണ് ബ്രിട്ടീഷ് എഴുത്തുകാര്‍ ഏറ്റവും അധികം നുണപ്രചരണം നടത്തിയത്. ഇന്ത്യയിലെ ഹിന്ദുക്കള്‍ മുസ്‌ലിംകളോടൊപ്പവും മുസ്‌ലിംകള്‍ ഹിന്ദുക്കളോടൊപ്പവും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നു എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ മറുമരുന്നായിരുന്നു ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു വിടവ് ഉണ്ടാക്കുകയും ഇസ്‌ലാം വിരുദ്ധ വികാരം ഹിന്ദുക്കളിലേക്ക് ഇന്‍ജക്ട് ചെയ്യുകയും ചെയ്യുക എന്നത്.
  രണ്ടാമതായി, ഹിന്ദുക്കള്‍ ഇസ്‌ലാമിന്റെ ഏകദൈവ, മനുഷ്യസമത്വ ആദര്‍ശങ്ങളില്‍ ആകൃഷ്ടരാവുകയും അങ്ങനെ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ വ്യാപനം ശക്തമാവുകയും ചെയ്യും എന്ന ആശങ്ക കൊളോണിയല്‍ കാല ക്രിസ്തുമത മിഷനറിമാര്‍ക്കുണ്ടായിരുന്നു. ഈ കാരണംകൊണ്ടുതന്നെ മിഷനറിമാരും ഹിന്ദു-മുസ്‌ലിം സ്പര്‍ധ സൃഷ്ടിച്ചെടുക്കാനുള്ള വെമ്പലില്‍ ആയിരുന്നു. ഒരു പരിധിവരെ ഭരണസ്വാധീനത്താല്‍ അവര്‍ അവരുടെ യത്‌നത്തില്‍ വിജയിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം അനന്തരഫലമായിട്ടാണ് ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകളോട് ഭയവും അകല്‍ച്ചാ മനോഭാവവും ഉണ്ടായിത്തുടങ്ങിയത്. അന്ന് ആ കാലത്തിന് അനുകൂലമായ രീതിയില്‍ ഒരു സാംസ്‌കാരിക സാമൂഹ്യ വിഭജനം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍  ഉണ്ടാക്കിയെടുത്ത സാമ്രാജ്യത്വം ഇന്ന്, മീഡിയ ഉപയോഗിച്ച് ഭീകരവിരുദ്ധ പ്രചരണത്തിന്റെ വ്യാജമേല്‍വിലാസത്തില്‍ ഇസ്‌ലാം ഭീതി വളര്‍ത്തുന്നു എന്നുമാത്രമേയുള്ളൂ. നമ്മുടെ കേരളം പോലും ലജ്ജാകരമാംവിധം ഈ സാമ്രാജ്യത്വകുതന്ത്രത്തിന് തലവെച്ചുകൊടുക്കുന്നുവെന്നാണല്ലോ, ഇവിടെ തകര്‍ത്താടിയ ‘ലൗ ജിഹാദ്’ വിവാദം തെളിയിച്ചത്!
  ഒരു സമുദായത്തെ തീവ്രവാദത്തിന്റെ പ്രതീകമാക്കിനിര്‍ത്തി അരങ്ങുതകര്‍ക്കുന്ന മാധ്യമവിചാരണകള്‍ നമ്മുടെ മതേതരപാരമ്പര്യത്തിന് ഒരുനിലക്കും അഭിമാനകരമല്ല. മാധ്യമങ്ങളുടെ സെന്‍സേഷന്‍ മാത്രം ലക്ഷ്യം വെച്ചുള്ള പൊടിപ്പും തൊങ്ങലും തെളിവാക്കിയെടുത്ത് അപസര്‍പക കഥകള്‍ രചിച്ച് മതം നോക്കി ചെറുപ്പക്കരുടെ ജീവിതം തകര്‍ക്കുന്ന പൊലീസ് നിലപാട് തീരെയുമല്ല. കറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഇസ്‌ലാമോഫോബിയ ഒരു സാമൂഹ്യ മനോരോഗമായി മാറുന്ന കാലത്ത് കുറ്റവാളികളെ നിര്‍ണയിക്കുന്നതില്‍ വംശീയ മുന്‍ധാരണകളുടെ സ്വാധീനമുണ്ടാകാന്‍ എളുപ്പമാണെന്ന വസ്തുത മറന്നുകൊണ്ടാകരുത് വിധിപ്രഖ്യാപനങ്ങള്‍. ഷബീല്‍ അഹ്മദും മസീഉല്ലയും അറസ്റ്റ് ചെയ്യപ്പെട്ടത് മലേഗാവ് ഇരട്ടസ്‌ഫോടനത്തിന്റെ പേരിലായിരുന്നു. 2006ല്‍ അറസ്റ്റ് ചെയ്യപ്പെട്ട മസീഉല്ല കേസ് വിമുക്തനായത് അഞ്ചു വര്‍ഷത്തിനുശേഷം 2006ല്‍ സ്വാമി അസീമാനന്ദ ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍. അതും അസീമാനന്ദ ഹിന്ദുതീവ്രവാദികളാണ് ഇതിന് പിന്നില്‍ എന്ന് തുറന്നുപറഞ്ഞപ്പോള്‍. മുഹമ്മദ് അമീര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1996-97കളില്‍ ഡല്‍ഹിയില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. 14 കൊല്ലം ജയിലില്‍, ഗവണ്‍മെന്റിനാല്‍, രാജ്യത്താല്‍, കുടുംബത്താല്‍, തീവ്രവാദി ആക്കപ്പെട്ട് കഴിഞ്ഞതിനുശേഷം 2011ല്‍ ആരോപിക്കപ്പെട്ട കേസുകളൊന്നും അന്വേഷണ ഏജന്‍സികള്‍ക്ക് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി വെറുതെ വിടുകയായിരുന്നു. 2006ല്‍ മലേഗാവ് സ്‌ഫോടനത്തിന്റെ പേരില്‍ മൗലാനാ സഹീദ് അറസ്റ്റ് ചെയ്യപ്പെട്ടു. അയാള്‍ക്കെതിരില്‍ കുറ്റം ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കുള്ള കാരണം മൗലാനാ സഹീദ് ബാബരി മസ്ജിദിന്റെ ചിത്രം ഒട്ടിച്ചു എന്നുള്ളതായിരുന്നു. ഇതേ മലേഗാവ് കേസുമായി ബന്ധപ്പെട്ട് 2006 ല്‍ ജയിലില്‍ അടക്കപ്പെട്ട മറ്റൊരാള്‍ ആയിരുന്നു നൂറുല്‍ ഹുദ. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കുറ്റമുക്തനായി. ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ അദ്ദേഹത്തിന് ബാക്കി കിട്ടിയത് ജയിലിലെ മര്‍ദനം കാരണം ഉള്ളില്‍ രക്തം കട്ടപിടിച്ച  തല മാത്രമായിരുന്നു. 2007ല്‍ മുഹമ്മദ് റയാസുദ്ദീന്‍ അറസ്റ്റിലാവുന്നത് ഹൈദരാബാദ് മക്കാ മസ്ജിദ്, ഗോകുല്‍ ചാട്ട് ബസാര്‍ സ്‌ഫോടന കേസില്‍ ആണ്. റയാസുദ്ദീനെയും കാത്തുനിന്ന വിധി മറ്റൊന്നായിരുന്നില്ല. രണ്ടുവര്‍ഷത്തിനുശേഷം 2009ല്‍ ജയില്‍ മോചിതനായി. മുഈനുദ്ദീന്‍ ദര്‍ 2005ല്‍ അറസ്റ്റിലായി. അദ്ദേഹത്തിനെതിരെയുള്ള കേസ് സേനയുമായുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. പക്ഷെ  വിധി പറയുന്ന സമയത്ത് ജഡ്ജി പറഞ്ഞത് ”കെട്ടിച്ചമച്ച് ഉണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരേയും കുറ്റവാളി ആയി ശിക്ഷിക്കാന്‍ സാധ്യമല്ല” എന്നായിരുന്നു. അന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് വേണ്ട സമയം എടുത്ത് സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോഴേക്കും  അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികള്‍ മാത്രമല്ല, അവര്‍ ഉള്‍ക്കൊള്ളുന്ന സമുദായം ഒന്നാകെ ഒരു തീവ്രവാദ മുഖം ഏറ്റുവാങ്ങിയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇസ് ലാമോഫോബിയയുടെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ അതിഭീകരമാണ് എന്നത്രെ, ഇതെല്ലാം വ്യക്തമാക്കുന്നത്. ജനാധിപത്യ വ്യവസ്ഥ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അകാരണമായി ഒരു ചെറുപ്പക്കരനും ജയിലില്‍ നിറയാതിരിക്കുകയും ചെയ്യുന്ന ഒരു നല്ല കാലത്തിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം!
REFERENCES
1. Graham, Mark. How Islam
Created the Modern World. Amana
Publications: Beltsville, Marylan
(2006)
2. Mohammad H. Tamgidi
(University of Massachusetts,
Boston). Beyond Islamophobia and
Islamophilia as Western Epistemic
Racism: Revisiting Runnymede
Trust’s Defintion in a World-History
Context, Center for Race and
Gender, University of California,
Berkeley (2006)
3. Peter Guttschalk (Wesleyn
University), Gabriel Green berg
(University of California, Los
Angels). Common Heritage,
Uncommon Fear: Islamophobia in
the United States and British India,
1687-1947, Center for Race and
Gender, University of California,
Berkeley (2006)
4. Ramon Grosfoguel (University of
California, Berkeley). The Multiple
Faces of Islamophobia, Center for
Race and Gender, University of
California, Berkeley (2006)
5. Nasar Meer (Northumbria
University), Tariq Modood
(University of Bristol). For “Jews”
Read “Muslim”? Islamophobia as a
Forum of Racialisation of Ethno-
Religious Groups in Britain Today.
Center for Race and Gender,
University of California, Berkeley
(2006)
6. Khaldom Suman (Macalester
College). Islamophobia and the
Time and Space of the Muslim
Other, Center for Race and Gender,
University of California, Berkeley
(2006)
7. Suad Joseph (University of
California, Davis), Benjamin
D’Harlingue (University of
California, Davis). The Wall Street
Journal’s Muslims: Representing
Islam In American Print News Media
8. Halem Bazian (University of
California, Berkeley). Muslims,
Enemies of the State: The New
Counter – Intelligence Program
[COINTELPRO], Center for Race
and Gender, University of California,
Berkeley (2006)
9. Reporter-tv.com
10. The Hindu /Hyderabad, Sunday

Islamophobia and Islam

Thursday, 20 February 2014

സ്വവര്‍ഗരതി: മതത്തിന് പറയാനുള്ളത്

മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഡോ. ജെ.ജെ പള്ളത്തിന്റെ ‘സ്വലിംഗരമികളോട് മതത്തിനെന്താ പ്രശ്‌നം?’ എന്ന തലക്കെട്ടിലുള്ള ലേഖനത്തോടുള്ള പ്രതികരണമാണിത്. സ്വവര്‍ഗരതീ താല്‍പര്യം പ്രകൃതിപരമാണെന്ന് വെള്ളപൂശുകയും അതിനെതിരായുള്ള മതനിലപാടുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന ലേഖനത്തില്‍ വാസ്തവവിരുദ്ധമായ നിരവധി പരാമര്‍ശങ്ങളുണ്ട്. അവ ചൂണ്ടിക്കാണിക്കുകയും സ്വവര്‍ഗലൈംഗികതയോടുള്ള മതസമീപനത്തിന്റെ സാധുത സമര്‍പ്പിക്കുകയുമാണ് ഈ പ്രതികരണ കുറിപ്പിന്റെ ലക്ഷ്യം.
വാസ്തവവിരുദ്ധമെന്ന് ഞാന്‍ കരുതുന്ന മാതൃഭൂമി ലേഖകന്റെ നിരീക്ഷണങ്ങളും അവയോടുള്ള പ്രതികരണങ്ങളും താഴെ കൊടുക്കുന്നു.
1. സ്വവര്‍ഗപ്രേമികളെ അംഗീകരിക്കുന്നതാണ് ഇന്ത്യന്‍ പാരമ്പര്യം എന്ന നിരീക്ഷണം തെറ്റാണ്. ഭാരതീയ ദര്‍ശനിക പാരമ്പര്യത്തില്‍ ആരെങ്കിലും സ്വവര്‍ഗപ്രണയത്തെ അംഗീകരിച്ചിരുന്നതായി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെയില്ല. ആസ്തിക ദര്‍ശനങ്ങളോ നാസ്തികദര്‍ശനങ്ങളോ ഒന്നും തന്നെ സ്വവര്‍ഗപ്രേമത്തെ അംഗീകരിച്ചിരുന്നില്ലെന്ന് തന്നെയാണ് പൗരാണിക ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ആസ്തിക ദര്‍ശനങ്ങളുടെ ധര്‍മമീമാംസാ ഗ്രന്ഥമായ മനുസ്മൃതി സ്വവര്‍ഗപ്രണയത്തിന് കല്‍പിച്ചിരിക്കുന്ന ശിക്ഷയെന്താണെന്ന് മനസ്സിലാക്കിയാല്‍ തന്നെ ഇക്കാര്യത്തിലുള്ള ആസ്തിക നിലപാടെന്തായിരുന്നുവെന്ന് വ്യക്തമാവും.
കന്യകയുമായി സ്വവര്‍ഗരതിയിലേര്‍പ്പെട്ടത് കന്യകയാണെങ്കില്‍ ഇരുനൂറ് പണം പിഴയായി വാങ്ങുകയും പത്ത് ചാട്ടവാറടി നല്‍കുകയും ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന മനുസ്മൃതി ഇത് ചെയ്തത് വിവാഹിതയാണെങ്കില്‍ അവരുടെ രണ്ടുവിരലുകള്‍ ഛേദിക്കണമെന്നും തലമൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി രാജവീഥിയിലൂടെ നടത്തണമെന്നും കൂടി കല്‍പ്പിക്കുന്നുണ്ട്.
”കനൈ്യവ കന്യാം യാ കുര്യാത്തസ്യാഃ സ്യാദ്വിശതോ ദമഃ
ശുല്‍ക്കം ച ദ്വിഗുണം ദദ്യാച്ഛിഫാശ്ചൈ വാപ്‌നുയാദ്ദശ
യാ തു കന്യാം പ്രകുര്യാത് സ്ത്രീ സാസദ്യോ മൗണ്ഡ്യമര്‍ഹതി
അംഗുല്യോരേവ വാ ച്ഛേദം ഖരേണോദ്വഹനം തഥാ”
”ഒരു കന്യക തന്നെ മറ്റൊരു കന്യകയെ മേല്‍പ്പറഞ്ഞ രീതിയില്‍ ദുഷിപ്പിച്ചാല്‍ 200 പണം പിഴ കൊടുക്കണം. അവള്‍ ദുഷിപ്പിക്കപ്പെട്ട കന്യകയുടെ പിതാവിന് കന്യാശല്കത്തിന്റെ ഇരട്ടികൊടുക്കുകയും ചാട്ടയോ ചൂരലോ കൊണ്ട് പത്തടി കൊള്ളുകയും വേണം.
ഒരു കന്യകയെ ദുഷിപ്പിക്കുന്നതു സ്ത്രീയാണെങ്കില്‍ അവര്‍ ഉടന്‍തന്നെ ശിരോമുണ്ഡനമോ സാഹചര്യമനുസരിച്ച് രണ്ടംഗുലികളുടെ ഛേദനമോ അര്‍ഹിക്കുന്നു. അതുപോലെ തന്നെ ആ സ്ത്രീയെ കഴുതപ്പുറത്തു കയറ്റി രാജവീഥിയിലൂടെ സഞ്ചരിപ്പിക്കുകയും വേണം.”(1)
സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമം. ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസ്സിലാക്കാം.
”ബ്രാഹ്മണസ്യ രുജഃകൃത്വാ ഘ്രാതിര ഘ്രേയ മദ്യയോഃ
ജൈഹ്മ്യം ച മൈഥുനം പുംസി ജാതി ഭ്രംശകരം സ്മൃതം”
”ബ്രാഹ്മണനെ(താഡനാദിയാല്‍) പീഡിപ്പിക്കുക. അഘ്രേയങ്ങളായ (മണക്കാന്‍ പാടില്ലാത്ത) ഉള്ളി, അമേദ്ധ്യം മുതലായവയും മദ്യവും മണപ്പിക്കുക, വക്രത, പുരുഷന്മാരുമായി പ്രകൃതിവിരുദ്ധമൈഥുനം എന്നിവ ജാതിഭ്രംശകരമായ പാതകമാണ്.”(2)
നാസ്തിക ദര്‍ശനങ്ങളില്‍ പ്രമുഖമെന്ന് വ്യവഹരിക്കപ്പെടുന്ന ബൗദ്ധദര്‍ശനത്തിന്റെ പഞ്ചശിലകളില്‍ മൂന്നാമത്തേതായ ‘ഞാന്‍ ലൈംഗികദുര്‍വൃത്തികളില്‍ നിന്ന് ഒഴിഞ്ഞിരിക്കാന്‍ പരിശീലിക്കുന്നു’വെന്ന പ്രതിജ്ഞയില്‍ സ്വവര്‍ഗരതിയും വ്യഭിചാരവുമടക്കമുള്ള തിന്മകളാണ് ലൈംഗികദുര്‍വൃത്തി (കാമേസുമിച്ചാകാര) എന്നുപറഞ്ഞതുകൊണ്ട് വിവക്ഷിക്കുന്നതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.(3) ഗുദമൈഥുനവും വദനസുരതവും തെറ്റാണെന്നുതന്നെയാണ് ബുദ്ധന്മാര്‍ മനസ്സിലാക്കിവന്നിട്ടുള്ളത്(4) എന്നതില്‍ നിന്ന് സ്വവര്‍ഗസ്‌നേഹത്തോടുള്ള അവരുടെ നിലപാട് വ്യക്തമാവും. ‘തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക’ എന്ന തത്ത്വം പ്രബോധനം ചെയ്ത ചര്‍വ്വാകന്മാരുടെടേതായി നേതാവായി അറിയപ്പെടുന്ന ബൃഹസ്പതിയുടെതായി മാധവാചാര്യര്‍ തന്റെ സര്‍വദര്‍ശനസംഗ്രഹത്തില്‍ ക്രോഡീകരിച്ച  സൂക്തങ്ങളില്‍(5) പോലും സ്വവര്‍ഗരതിയിലേക്ക് ക്ഷണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പരാമര്‍ശങ്ങളില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. തീവ്രനാസ്തിക ദര്‍ശനങ്ങള്‍ പോലും സ്വവര്‍ഗ സ്‌നേഹത്തെ അംഗീകരിച്ചുവെന്നതിന് തെളിവുകളില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ സ്വവര്‍ഗസ്‌നേഹികള്‍ അംഗീകരിക്കപ്പെട്ടിരുന്നുവെന്നതിനോ ഭാരതീയ ക്ഷേത്രോത്സവങ്ങള്‍ സ്വവര്‍ഗപ്രണയത്തെ ആഘോഷമാക്കിയിരുന്നുവെന്നതിനോ വസ്തുനിഷ്ഠമായ തെളിവുകളൊന്നുമില്ല. എന്നാല്‍, നപുംസകങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്‌കാരം ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ കാണുന്നുണ്ടെന്നത് ശരിയാണ്. സ്വവര്‍ഗസംഭോഗത്തിന്റെ പര്യായമായി ഹിജഡകളെ കാണുകയും അവരുടെ ചെലവില്‍ ഏതുതരം ലൈംഗികാസ്വാദനത്തിനും കഴിയുന്ന സാമൂഹിക സംവിധാനത്തിനുവേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരുടെ കെണിയിലാണ് അറിഞ്ഞോ അറിയാതെയോ മാതൃഭൂമി ലേഖകന്‍ വീണിരിക്കുന്നത്. നപുംസകത്വം ഒരു ജന്മവൈകല്യമാണ് എന്നും സ്വവര്‍ഗപ്രണയം ഒരു മനോവ്യതിയാനമാണ് എന്നുമുള്ള വസ്തുതകളെ തമസ്‌കരിച്ചുകൊണ്ടാണ് ഹിജഡകളെ മുന്നില്‍ നിര്‍ത്തി സ്വവര്‍ഗപ്രണയരാഷ്ട്രീയം കളിക്കുവാന്‍ ലൈംഗിക അരാജകത്വത്തിന്റെ വക്താക്കള്‍ ധൃഷ്ടരാവുന്നത്.
2. യേശു തള്ളിപ്പറയാത്ത സ്വലിംഗരമിത്വം അധാര്‍മികമാണെന്ന് പറയാന്‍ യഥാര്‍ഥ ക്രിസ്ത്യാനിക്ക് എങ്ങനെ കഴിയുമെന്ന ചോദ്യം കണ്ണടച്ചിരുട്ടാക്കലാണ്. ക്രൈസ്തവ ധാര്‍മികതയുടെ മൂലക്കല്ലുമാത്രമാണ് ക്രിസ്തുവെന്നും അദ്ദേഹത്തിന്റെതായി സുവിശേഷങ്ങളില്‍ വന്ന ഉപദേശങ്ങള്‍ മാത്രം ക്രോഡീകരിച്ചുകൊണ്ട് സമഗ്രമായ ഒരു ധാര്‍മിക പദ്ധതി രൂപപ്പെടുത്താനാവില്ലെന്നും അദ്ദേഹം അംഗീകരിച്ച മോശയുടെ നിയമത്തിന്റെ അടിത്തറയിലാണ് ക്രൈസ്തവ സദാചാരം നിലനില്‍ക്കുന്നതെന്നും അറിയാത്തവരായി ആരാണുള്ളത്? ‘താന്‍ നിയമത്തെ നീക്കാനല്ല, പൂര്‍ത്തിയാക്കാനാണ് വന്നത്; ലോകാവസാനം വരെ നിയമത്തിന്റെ വള്ളിപുള്ളികള്‍ക്കൊന്നും മാറ്റമുണ്ടാവുകയില്ല’(6)യെന്ന് ക്രിസ്തു പറഞ്ഞതായി പുതിയ നിയമത്തിലുണ്ട്. മോശെയുടെ ന്യായപ്രമാണത്തില്‍ പ്രതിപാദിച്ച നിയമങ്ങളെ സ്ഥിരീകരിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യാനാണ് താന്‍ നിയോഗിതനായിരിക്കുന്നതെന്ന് പ്രഖ്യാപിച്ച ക്രിസ്തുവിനെ, വധശിക്ഷയര്‍ഹിക്കുന്ന മഹാപാപമായി തോറയില്‍ പ്രതിപാദിച്ച സ്വവര്‍ഗരതിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തയാളായി അവതരിപ്പിക്കുന്നത് അല്‍പം കടന്ന കയ്യാണ്. മോശയുടെ നിയമത്തില്‍ പറയുന്നത് കാണുക:
”സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു.”(7)
”ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.”(8)
പഴയനിയമത്തിനുപുറമെയുള്ള ക്രൈസ്തവധാര്‍മികതയുടെ അടിസ്ഥാന സ്രോതസ്സുകള്‍ വിശുദ്ധ പൗലോസിന്റെയും അപ്പോസ്തലന്മാരുടെയും ലേഖനങ്ങളാണ്. സ്വവര്‍ഗരതി തിന്മയും നിത്യജീവനില്‍ നിന്ന് അകറ്റുന്ന പ്രവര്‍ത്തനവുമാണ് എന്നുതന്നെയാണ് പൗലോസ് ശ്ലീഹയും മറ്റു ശ്ലീഹമാരുമെല്ലാം പഠിപ്പിച്ചത്. ചില പുതിയനിയമ വചനങ്ങള്‍ കാണുക:
”അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ! നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു.”(9)
”അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ ശരീരങ്ങള്‍ പരസ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി അവര്‍ കരുതിയതു നിമിത്തം അധമവികാരത്തിനും അനുചിത പ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാ തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.”(10)
”ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ നിയമം നല്ലതാണെന്നു നമുക്കറിയാം. നിയമം നിര്‍മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്‍മാര്‍ക്കുവേണ്ടിയല്ല, മറിച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവര്‍, അസാന്‍മാര്‍ഗികള്‍, സ്വവര്‍ഗഭോഗികള്‍, ആളുകളെ അപഹരിച്ചു കൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നിവര്‍ക്കു വേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്.”(11)
സദോം ഗമോറയിലെ നാശത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് യൂദാസ് ശ്ലീഹ ഉപദേശിക്കുന്നു. ”അതുപോലെത്തന്നെ സോദോമിനെയും ഗൊമോറെയെയും അവയെ അനുകരിച്ച് ഭോഗാസക്തിയിലും വ്യഭിചാരത്തിലും മുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷക്ക് വിധേയമാക്കി അവിടുന്ന് എല്ലാവര്‍ക്കും ദൃഷ്ടാന്തം നല്‍കിയിരിക്കുന്നു. സ്വപ്‌നങ്ങളില്‍ നിമഗ്നനായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു.”(12)
ആദ്യകാല സഭാപിതാക്കന്മാരെല്ലാം സ്വവര്‍ഗരതിയെ വിമര്‍ശിക്കുകയും അത് തിന്മയാണെന്ന് ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. സെന്റ് ജസ്റ്റിന്‍ മാര്‍ട്ടിയര്‍, അലക്‌സാണ്ട്രിയയിലെ ക്ലെമന്റ്, തെര്‍ത്തുല്യന്‍, യൂസിബിയസ്, ഹിപ്പോയിലെ സെന്റ് അഗസ്റ്റിന്‍ തുടങ്ങിയവരെല്ലാം സ്വവര്‍ഗരതിയെ ശക്തമായി വിമര്‍ശച്ചവരാണ്. പ്രസിദ്ധനായ സെന്റ് തോമസ് അക്വിനാസാകട്ടെ, തന്റെ ‘ഥുമ്മ തിയോളജിക്ക’യില്‍ സ്വവര്‍ഗരതിയാണ് ലൈംഗികമായ പാപങ്ങളില്‍ ഏറ്റവും മാരകമായത് എന്നാണ് സമര്‍ഥിച്ചിരിക്കുന്നത്.(13)  ഇത്രയെല്ലാമായിട്ടും യേശുക്രിസ്തു സ്വവര്‍ഗകാമത്തെ അംഗീകരിച്ചു എന്ന് പറയണമെങ്കില്‍ അന്ധമായ പക്ഷപാതിത്വം തന്നെ വേണം.
3. സ്വവര്‍ഗരതി അനിസ്‌ലാമികമാണെന്ന ക്വുര്‍ആനിലെ പ്രതിപാദ്യങ്ങള്‍ വിവാദാത്മകവും വായിക്കുന്നവരുടെ മനോഭാവത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ പഴുതു നല്‍കുന്നതമാണെന്നും അതുകൊണ്ടുതന്നെ ചില മുസ്‌ലിം പണ്ഡിതന്മാര്‍ സ്വവര്‍ഗരതി അംഗീകരിക്കുന്നുണ്ടെന്നുമുള്ള പള്ളത്തിന്റെ നിരീക്ഷണവും സത്യമല്ല. സ്വവര്‍ഗരതി സ്വീകരിച്ച സദൂംനിവാസികള്‍ക്കിടയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായ ലൂത്ത്(അ) അവിടത്തുകാരുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് സ്വവര്‍ഗരതിയെ കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം ആര്‍ക്കും വായിച്ചെടുക്കാവുന്നതാണ്. ഈ ക്വുര്‍ആന്‍ വചനങ്ങളിലൊന്നും വ്യാഖാനിക്കേണ്ട സങ്കീര്‍ണതകളൊന്നുമില്ലെന്ന് പ്രസ്തുത വചനങ്ങളുടെ പരിഭാഷ വായിച്ചാല്‍ കൃത്യമായി മനസ്സിലാവും. ലൂത്ത് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ ഉദ്ധരിക്കുന്നു:
”നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.”(14)
”നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.”(15)
”സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.”(16)
”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.”(17)
സ്വവര്‍ഗരതിക്കാരുടെ സമൂഹത്തെകുറിച്ച വ്യക്തമായ ചിത്രം നല്‍കുവാന്‍ പര്യാപ്തമാണ് ഈ വചനങ്ങള്‍. അതിക്രമകാരികളായ ജനത (ഖൗമുന്‍ ആദ്ദൂന്‍), അവിവേകം കാണിക്കുന്ന ജനത (ഖൗമുന്‍ തജ്ഹലൂന്‍), അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ജനത (ഖൗമുന്‍ മുസ്‌രിഫൂന്‍), കുഴപ്പക്കാരായ ജനത (ഖൗമില്‍ മുഫ്‌സിദീന്‍) എന്നിങ്ങനെയാണ് ഈ വചനങ്ങളില്‍ സ്വവര്‍ഗഭോഗികളായ ഭൂമിയിലെ ആദ്യസമുദായത്തെ വിളിച്ചിരിക്കുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്വവര്‍ഗരതി അവിവേകവും അതിക്രമവും അതിരുവിട്ട പ്രവര്‍ത്തനവും കുഴപ്പവുമാണെന്ന വസ്തുതയാണ് ഖുര്‍ആന്‍ ഈ വചനങ്ങളിലൂടെ പഠിപ്പിക്കുന്നത്. ലൂത്ത് നബിuയുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗികവൈകൃതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്.
”നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.”(18)
”ലൂത്തിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു): തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.”(19)
”നിന്റെ ജീവിതം തന്നെയാണെ സത്യം. തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.”(20)
സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും (മുജ്‌രിമീന്‍) അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ കാര്യങ്ങളാണെന്നും (ഫാഹിഷത്ത്) അതിലേര്‍പ്പെട്ടവര്‍ ഒരു തരം ലഹരിയിലാണെന്നും (സക്‌റത്ത്) ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റേത് എന്നര്‍ഥം.
മുഹമ്മദ് നബി r ഇക്കാര്യം ഊന്നിപറയുന്നുണ്ട്. സ്വവര്‍ഗരതിയുടെ നികൃഷ്ടത വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. ജാബിര്‍t നിവേദനം, നബിr പറഞ്ഞു: ”ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.”(21)
ഇബ്‌നു അബ്ബാസ് t നിവേദനം: നബി r പറഞ്ഞു: ”ലൂത്തിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗങ്ങളെ കാമനിവൃത്തിക്കുവേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ” (നബി ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു).(22)
ഇബ്‌നു അബ്ബാസ്‌t നിവേദനം: നബി r പറഞ്ഞു: ”ലൂത്തിന്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങള്‍ കണ്ടാല്‍ അത് ചെയ്തവരേയും അതിന് ഉപയോഗിച്ചവരേയും നിങ്ങള്‍ കൊന്നുകളയുക.”(23)
സ്വവര്‍ഗരതിക്കെതിരെയുള്ള നിയമങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, അതില്ലാതാക്കുവാനുള്ള ധാര്‍മികനിര്‍ദേശങ്ങള്‍ കൂടി നല്‍കുന്നുണ്ട് ഇസ്‌ലാം. ചെറുപ്പത്തിലുള്ള മനോവ്യതിയാനമാണ് ചിലരെ സ്വവര്‍ഗരതിക്കാരാക്കി തീര്‍ക്കുന്നതെന്ന് അത്തരക്കാരുടെ ജീവിതാനുഭവവിവരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ഇത്തരം വ്യതിയാനങ്ങള്‍ക്കുള്ള നിമിത്തമായിത്തീരുന്നത് പലപ്പോഴും ഇതര ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്ന ശീലമാണ്. വെറുതെ ഒരു തമാശക്കുവേണ്ടി മാതാപിതാക്കളാല്‍ തുടക്കം കുറിക്കപ്പെടുന്ന ഈ ദുഃശീലം പലപ്പോഴും മാരകമായ മനോവ്യതിയാനമായിത്തീരാറുണ്ട്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുമ്പോള്‍ സംതൃപ്തിക്ക് അടിമപ്പെടുന്നവരില്‍ (transvestism) പലരും സ്വവര്‍ഗാനുരാഗികളായിത്തീരാറുണ്ട്. സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ശക്തമായി വിലക്കുന്നുണ്ട്. ലൈംഗികവൈകൃതങ്ങളിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ പ്രാഥമികപടി അടച്ചുകളയുകയാണ് ഇസ്‌ലാം ഇതുവഴി ചെയ്തിരിക്കുന്നത്. ഇബ്‌നു അബ്ബാസ്‌t നിവേദനം: ”സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരേയും പുരുഷവേഷം ധരിക്കുന്ന സ്ത്രീകളേയും നബിr ശപിക്കുകയും അത്തരക്കാരെ വീട്ടില്‍ നിന്ന് പുറത്താക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു.”(24)
കൗമാരപ്രായത്തിലുള്ളവര്‍ ഒരുമിച്ചു കിടക്കുന്നതാണ് പലപ്പോഴും സ്വവര്‍ഗാനുരാഗത്തിലേക്കുള്ള വാതിലായിത്തീരുന്നത്. ഒരേ ലിംഗത്തിലുള്ളവരാണെങ്കിലും ഒരുമിച്ചു കിടക്കുന്നത് സൂക്ഷിച്ചാകണമെന്ന്് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അബൂഹുറൈറt നിവേദനം: പ്രവാചകന്‍r പറഞ്ഞു: ”തങ്ങളുടെ നഗ്നത മറക്കാതെ ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടപ്പമോ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പമോ കിടക്കരുത്.”(25)
അപരന്റെ നഗ്നത ആസ്വദിക്കുന്നതിലൂടെയാണ് ചിലപ്പോള്‍ ചിലര്‍ സ്വവര്‍ഗാനുരാഗികളായിത്തീരാറുള്ളത്. മറ്റുള്ളവരുടെ നഗ്നത ആസ്വദിക്കുന്നതിലൂടെ ആത്മസംതൃപ്തിയും ലൈംഗികസംതൃപ്തിയും വരെ ലഭിക്കുന്ന മനോവൈകൃത(Voyeurism)ത്തിലേക്കുവരെ ഈ നഗ്നതാസ്വാദനം ചെന്നത്താറുണ്ട്. സ്വവര്‍ഗാനുരാഗികളില്‍ പലരും വോയറിസ്റ്റുകള്‍ കൂടിയാണ്. മറ്റുള്ളവരുടെ നഗ്നത കാണുന്നതു തന്നെ വിലക്കുന്ന ഇസ്‌ലാം സ്വവര്‍ഗാനുരാഗം കടന്നുവരാന്‍ സാധ്യതയുള്ള മറ്റൊരു വാതിലിനുകൂടി താഴിടുകയാണ് ചെയ്യുന്നത്.അബൂ സഈദുല്‍ ഖുദ്‌രിt നിവേദനം: പ്രവാചകന്‍r പറഞ്ഞു: ”ഒരു പുരുഷനും മറ്റൊരു പുരുഷന്റെ നഗ്നതയിലേക്ക് നോക്കാന്‍ പാടില്ല. ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്ക് നോക്കുവാന്‍ പാടില്ല.”(26)
സ്വന്തം ഇണയുമായിപ്പോലും ഗുദമൈഥുനം (anal sex) പാടില്ലെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഇതുവഴി സ്വവര്‍ഗാനുരാഗത്തിലേക്കുള്ള മറ്റൊരു വാതില്‍ കൂടി ഇസ്‌ലാം അടച്ചുകളയുന്നു. ഇണയുമായുള്ള ഗുദമൈഥുനശീലം ചിലര്‍ക്കെങ്കിലും സ്വവര്‍ഗരതിയിലേക്കുള്ള പാലമായിത്തീരാറുണ്ട്. മലദ്വാരത്തിലൂടെയുള്ള ലിംഗപ്രവേശം ശക്തമായി വിലക്കപ്പെട്ട തിന്മകളിലൊന്നാണ്. അബൂഹുറൈറ t നിവേദനം: നബിr പറഞ്ഞു: ”ആര്‍ത്തവകാരികളെ സമീപിക്കുന്നവരും ഗുദമൈഥുനം ചെയ്യുന്നവരും ജോല്‍സ്യര്‍ക്കടുത്ത് പോയി പ്രശ്‌നം വെച്ചു നോക്കി അത് സത്യമാണെന്ന് വിശ്വസിക്കുന്നവരും മുഹമ്മദി rന് അവതരിപ്പിച്ചതില്‍ അവിശ്വസിച്ചിരിക്കുന്നു.”(27)
സ്വവര്‍ഗരതിയെ വ്യഭിചാരത്തോട് സമാനമായിട്ടാണ് മിക്ക ആദ്യകാല മുസ്‌ലിംപണ്ഡിതന്മാരും പരിഗണിച്ചിരിക്കുന്നത്. ആദ്യ ഖലീഫയുടെ കാലത്തുണ്ടായ ഒരു സ്വവര്‍ഗരതീ സംഭവത്തെകുറിച്ച് ഹനഫി പണ്ഡിതനായ ഇബ്‌നു ഹുമാം തന്റെ ‘ഫത്ഹുല്‍ ഖദീറില്‍’ ഉദ്ധരിക്കുന്നുണ്ട്. പിടിക്കപ്പെട്ട സ്വവര്‍ഗഭോഗികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് ആരായാനായി അബൂബക്കര്‍t പ്രമുഖരായ സ്വഹാബിമാരെയെല്ലാം വിളിച്ചുകൂട്ടിയെന്നും അവര്‍ ചര്‍ച്ച ചെയ്തപ്പോള്‍ അലിt അവരെ കത്തിച്ചുകളയുവാന്‍ നിര്‍ദേശിച്ചുവെന്നുമാണ് സംഭവം.(28) ഇമാം മാലിക്ക്, ഇമാം അഹ്മദ്, ഇമാം ശാഫിt തുടങ്ങിയ മദ്ഹബിന്റെ പണ്ഡിതന്മാര്‍ സ്വവര്‍ഗഭോഗികള്‍ക്ക് വിവാഹതിരായ വ്യഭിചാരികള്‍ക്ക് നല്‍കുന്ന ശിക്ഷ തന്നെ നല്‍കണമെന്ന പക്ഷക്കാരാണ്. സാഹചര്യങ്ങളെ കുറിച്ച് പഠിച്ച ശേഷം ന്യായാധിപനാണ് സ്വവര്‍ഗഭോഗികള്‍ക്കുള്ള ഉചിതമായ ശിക്ഷ തീരുമാനിക്കേണ്ടത് എന്നാണ് ഇമാം അബൂഹനീഫtയുടെ പക്ഷം.(29) പ്രസിദ്ധ പണ്ഡിതനും സഊദി അറേബ്യയിലെ ഫത്‌വ ബോര്‍ഡ് അംഗവുമായ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ് സ്വവര്‍ഗഭോഗിയെ കൊന്നുകളയണമെന്നാണ് ഇസ്‌ലാം വിധിക്കുന്നതെന്ന് തെളിവുകളുടെ വെളിച്ചത്തില്‍ സമര്‍ഥിക്കുന്നുണ്ട്.(30)
സ്വവര്‍ഗഭോഗികള്‍ക്ക് എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലുള്ള നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്വവര്‍ഗരതിയോടുള്ള സമീപനമെന്തായിരിക്കണമെന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണ്. സ്വവര്‍ഗപ്രണയത്തെയും രതിയെയും നികൃഷ്ടമായ പാപവും കഠിനമായി ശിക്ഷ നല്‍കേണ്ട കുറ്റകൃത്യവുമായിത്തന്നെയാണ് ഇസ്‌ലാം വീക്ഷിക്കുന്നതെന്ന് നടേ പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. എല്ലാതരം സ്വവര്‍ഗരതിക്കാര്‍ക്കും മരണശിക്ഷതന്നെ നല്‍കേണ്ടതുണ്ടോ അതല്ല കുറ്റകൃത്യമുണ്ടാക്കുന്ന സാഹചര്യത്തെപ്പറ്റി പഠിച്ചതിനുശേഷം ന്യായാധിപന്‍ ഉചിതമായ ശിക്ഷ വിധിക്കുകയാണോ വേണ്ടതെന്ന കാര്യത്തില്‍ മാത്രമാണ് പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം.
4. അഗ്രചര്‍മഛേദനം നടത്തിയ പുരുഷന്മാര്‍ക്ക് സ്ത്രീ ലൈംഗികതയോട് താല്‍പര്യം കുറയുമെന്ന മാതൃഭൂമി ലേഖകന്റെ ‘സാമാന്യ അറിവ്’ വസ്തുതാ വിരുദ്ധമാണ്. സ്വവര്‍ഗപ്രേമികള്‍ സംഘടിപ്പിക്കാറുള്ള ‘പൊങ്ങച്ചപ്രകടന’(pride parade)ങ്ങളില്‍ തങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയാണ് നിലനില്‍ക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനായി ആണുങ്ങളില്‍ നടക്കുന്ന ലിംഗാഗ്രചര്‍മഛേദ (circumcission)ത്തിനെതിരെയുള്ള ബോധവല്‍ക്കരണവും പ്രദര്‍ശനങ്ങളുമുണ്ടാവാറുണ്ട്. അഗ്രചര്‍മഛേദം നടത്തിയ പുരുഷന്മാര്‍ക്ക് അത് നടത്താത്ത പുരുഷന്മാരെക്കാള്‍ ലിംഗത്തിന് സംവേദനക്ഷമത കുറവായിരിക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള അവരുടെ ലഘുലേഖകളില്‍ നിന്നാവാം പള്ളത്തിന് ഈ വിവരം ലഭിച്ചത്. ലിംഗാഗ്രചര്‍മഛേദത്തിനെതിരെയുള്ള സ്വവര്‍ഗകാമികളുടെ വാദങ്ങളെ സമര്‍ഥിച്ചുകൊണ്ട് ഏഴുപേര്‍ ചേര്‍ന്നെഴുതിയ ഒരു ലേഖനം ബ്രിട്ടീഷ് ജേണല്‍ ഓഫ് യൂറോളജി ഇന്റര്‍നാഷണലിന്റെ 2007 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.(31) പ്രസ്തുത ലേഖനത്തില്‍ സമര്‍ഥിച്ചിരിക്കുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും തങ്ങളുടെ വാദം സമര്‍ഥിക്കാനായി പല സ്ഥിതിവിവരക്കണക്കുകളും വളച്ചൊടിക്കുകയോ അതിശയോക്തിപരമായി വ്യാഖ്യാനിക്കുകയോ ആണ് ലേഖകന്മാര്‍ ചെയ്തിട്ടുള്ളതെന്നും സമര്‍ഥിച്ചുകൊണ്ട് പ്രസ്തുത ജേണലില്‍ തന്നെ 2 മാസത്തിനുശേഷം വന്ന കുറിപ്പ് ഈ വാദം എത്രത്തോളം ബാലിശമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ലിംഗാഗ്രചര്‍മഛേദനം ലൈംഗികാസ്വാദനത്തെയോ ലൈംഗിക ത്വരയെയോ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്ന വസ്തുതയാണ് പ്രസ്തുത കുറിപ്പില്‍ സമര്‍ഥിക്കപ്പെട്ടിരിക്കുന്നത്.(32)
ആസ്‌ട്രേലിയയില്‍, സിഡ്‌നി സര്‍വകലാശാലയിലെ മോളിക്യുലാര്‍ മെഡിക്കല്‍ സയന്‍സസ് പ്രഫസറും 250 ഓളംവരുന്ന ഗവേഷണപ്രബന്ധങ്ങളുടെ കര്‍ത്താവും രണ്ട് അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവുമായ പ്രൊഫ. ബ്രിയാന്‍ മോറിസ് എഴുതിയ ലിംഗാഗ്രചര്‍മഛേദനത്തിന് അനുകൂലമായി എന്ന ഗ്രന്ഥത്തില്‍ എന്തുകൊണ്ടാണ് മതാഭിമുഖ്യമില്ലാത്തവര്‍ പോലും പരിഛേദനയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. മൂത്രാശയ രോഗങ്ങളെയും എയിഡ്‌സ് അടക്കമുള്ള ലൈംഗിക രോഗങ്ങളെയും ലിംഗാര്‍ബുദത്തെയും പ്രോസ്റ്റേറ്റ് ക്യാന്‍സറിനെയുമെല്ലാം പ്രതിരോധിക്കുവാന്‍ മാത്രമല്ല, ലൈംഗികാസ്വാദനത്തെയും ശേഷിയേയും ഗുണപരമായി സ്വാധീനിക്കുവാനും ലിംഗാഗ്രചര്‍മഛേദനം വഴി സാധിക്കുമെന്ന് ഈ പുസ്തകത്തില്‍ വസ്തുനിഷ്ഠമായി സമര്‍ഥിച്ചിട്ടുണ്ട്.(33) ഇതൊന്നും വായിക്കാത്തതുകൊണ്ടാണോ സ്വവര്‍ഗകാമികള്‍ മതനിയമങ്ങളെ വെല്ലുവിളിക്കുന്നതിനാല്‍ അവരെ അനുകൂലിക്കേണ്ടത് ബാധ്യതയാണെന്ന് കരുതുന്ന അന്ധമായ പക്ഷപാതിത്വം കൊണ്ടാണോ മാതൃഭൂമി ലേഖകന്‍ ലിംഗാഗ്രചര്‍മഛേദനവുമായി ബന്ധപ്പെട്ട ചര്‍ച്ചയെ സ്വവര്‍ഗരതിയെക്കുറിച്ച എഴുത്തിനിടയിലേക്ക് വലിച്ചിഴച്ചതെന്ന് മനസ്സിലാകുന്നില്ല.
5. ‘പ്രകൃതിയും ശാസ്ത്രവും ഒപ്പം യേശുവും മുഹമ്മദ് നബിയും അടക്കമുള്ള മതാചാര്യന്മാരും അംഗീകരിച്ചതാണ്’ സ്വവര്‍ഗപ്രണയമെന്ന നിരീക്ഷണത്തെക്കുറിച്ച് അസംബന്ധം എന്നല്ലാതെ എന്താണ് പറയുക! യേശുവും മുഹമ്മദ് നബിയുമെല്ലാം സ്വവര്‍ഗപ്രണയത്തെ അംഗീകരിക്കുകയല്ല വെറുക്കുകയാണ് ചെയ്തിട്ടുള്ളതെന്ന വസ്തുത പകല്‍വെളിച്ചം പോലെ വ്യക്തമാണെന്ന് നാം മനസ്സിലാക്കി. പ്രകൃതിയുടെയും ശാസ്ത്രത്തിന്റെയുമെല്ലാം സ്ഥിതിയും മറ്റൊന്നല്ല. സ്വവര്‍ഗരതി പ്രകൃതിപരവും ജനിതകവുമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അതിശക്തമായിത്തന്നെ നടക്കുന്നുണ്ടെന്ന വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. പ്രസ്തുത പരിശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ലെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ടാണ് സ്വവര്‍ഗസ്‌നേഹം ജന്മനാ പകര്‍ന്നുലഭിക്കുന്നതാണെന്ന് വരുത്തിത്തീര്‍ക്കുന്നതെന്ന വസ്തുത സാമ്രാജ്യത്വമീഡിയയുടെ പ്രചരണ തന്ത്രങ്ങള്‍ക്കിടയില്‍ വിസ്മരിച്ചുകൂടെന്ന് ഓര്‍മപ്പെടുത്തുക മാത്രമാണ്.
1990കള്‍ മുതല്‍ ശാസ്ത്രീയപഠനങ്ങള്‍ ഉപയോഗിച്ച് സ്വവര്‍ഗാനുരാഗത്തെ പ്രകൃതിപരമാക്കുന്നതിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. അമേരിക്കന്‍ ന്യൂറോ സയന്റിസ്റ്റായ സിമോണ്‍ ലി വെയുടെ ‘സ്വവര്‍ഗരതിക്കാരുടേയും സാധാരണക്കാരുടേയും ഹൈപ്പോതലാമസ് ഘടനയിലുള്ള വ്യത്യാസം’ (A difference in Hypothalamic structure between heterosexual and homosexual men) എന്ന സയന്‍സ് മാഗസിന്‍ ലേഖനമായിരുന്നു(34) ഈ ഗണത്തിലുള്ള ആദ്യപഠനം. നെതര്‍ലാന്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോ സയന്‍സിലെ മസ്തിഷ്‌കഗവേഷകനായ പ്രൊഫ: ഡോ: ഡി.എഫ് സ്‌വാബും അതേ സ്ഥാപനത്തില്‍ തന്നെയുള്ള ന്യൂറോ അനാട്ടമി ഗവേഷകന്‍ ഡോ: എം.എ ഹോഫ്മാനും രണ്ടു സഹപ്രവര്‍ത്തകരും കൂടിയെഴുതിയ ‘മനുഷ്യമസ്തിഷ്‌കത്തിലെ ഒരു ലിംഗവ്യത്യാസവും അപരലിംഗവ്യക്തിത്വവുമായി അതിനുള്ള ബന്ധവും’ (A sex difference in the human brain and its relation to transsexuality) എന്ന ലേഖനത്തില്‍(35) സ്വവര്‍ഗാനുരാഗികളുടേയും അപരലിംഗവ്യക്തിത്വമുള്ളവരുടേയും സാധാരണക്കാരുടേയും മസ്തിഷ്‌കങ്ങള്‍ തമ്മില്‍ ചെറിയ ചില വ്യതിരിക്തതകളുണ്ടെന്ന് ശാസ്ത്രസങ്കേതങ്ങളുപയോഗിച്ച് വാദിച്ചതോടെ അത് എടുത്തുപിടിച്ചുകൊണ്ട് സ്വവര്‍ഗാനുരാഗം പ്രകൃതിദത്തമാണെന്ന പ്രചാരണത്തിന് ശക്തിയേറി. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് സെക്കോളജി വിഭാഗത്തിലെ ഡോ: ഡെന്നിസ് മെക് ഫദ്ദാനും എഡ്‌വേര്‍ഡ് ജി പ്രസാനനും കൂടി യെഴുതിയ ‘സാധാരണക്കാരിലേയും സ്വവര്‍ഗരതിക്കാരിലേയും കര്‍ണവ്യവസ്ഥയുടെ താരതമ്യം’ (Comparison of the auditory systems of heterosexuals and homosexuals) എന്ന പ്രബന്ധത്തില്‍(36) രണ്ടുകൂട്ടരുടേയും കേള്‍വിയും അനുബന്ധസംവിധാനങ്ങളും തമ്മില്‍ സാരമായ വ്യതിരിക്തതകളുണ്ട് എന്ന് പറഞ്ഞത് ഉയര്‍ത്തിക്കാണിച്ചുെകാണ്ട് സ്വവര്‍ഗരതിക്കാരുടെ അവയവങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നത് അവരുടെ ലൈംഗികാഭിനിവേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രസ്തുത അഭിനിവേശം തീരുമാനിക്കപ്പെടുന്നത് ജനനത്തിനു മുമ്പാണെന്നും വരെ വാദിക്കപ്പെട്ടു. സ്വവര്‍ഗാഭിനിവേശം പ്രകടിപ്പിക്കുന്നവരുടേയും അതല്ലാത്തവരുടേയും വിരലുകളുടെ വലിപ്പം തമ്മിലുള്ള അനുപാതം വ്യത്യസ്തമാണെന്നായിരുന്നു ബി.ജെ സിഗ്മണ്ടിന്റെ കണ്ടെത്തല്‍.(37) ഇതും ഏറെ ഉദ്ധരിക്കപ്പെടുകയും സ്വവര്‍ഗലൈംഗികത പ്രകൃതിവിരുദ്ധമല്ലെന്നതിനുള്ള തെളിവായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. ലൈംഗികാഭിനിവേശത്തിന് അനുസൃതമായാണ് മനുഷ്യരിലെ ന്യൂറോണ്‍ വ്യന്യാസവും ഘടനയും എന്ന് പറയുന്ന ബ്രിട്ടീഷ് മനോജീവശാസ്ത്രജ്ഞനായ ഡോ: കാസി റഹ്മാന്റെ രചനകളും(38) ഈ രംഗത്ത് ഏറെ ഉപയോഗപ്പെടുത്തപ്പെട്ടു. എന്നാല്‍ ഈ പഠനങ്ങളെല്ലാം അടിസ്ഥാനരഹിതവും കൃത്യമായി കാര്യങ്ങള്‍ അപഗ്രഥിക്കാത്തതുമാണെന്ന് വിലയിരുത്തപ്പെടുകയാണ് പിന്നീട് ചെയ്തത്. സ്വവര്‍ഗാനുരാഗത്തിന് ജീവശാസ്ത്രപരമായ അടിത്തറകള്‍ കണ്ടെത്തുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നതാണ് സത്യം. അവസാനം ഇത്തരം പഠനങ്ങളെയെല്ലാം പച്ചക്കൊടി കാണിച്ച് പ്രോല്‍സാഹിപ്പിച്ചിരുന്ന അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന് പോലും സ്വവര്‍ഗാനുരാഗത്തിന് ജീവശാസ്ത്ര അടിത്തറ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഇതഃപര്യന്തം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്ന് തുറന്നുസമ്മതിക്കേണ്ടി വന്നു. 2000 മെയ് മാസത്തില്‍ എ പി എ പുറത്തിറക്കിയ ‘ഗേ, ലെസ്ബിയന്‍ ബൈസെക്ഷ്വല്‍ ഇഷ്യൂസ്’ എന്ന ഫാക്ട് ഷീറ്റില്‍ ഇങ്ങനെ വായിക്കാം:  ”സ്വവര്‍ഗലൈംഗികതയ്ക്ക് ജീവശാസ്ത്രപരമായ കാരണങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് ഈയിടെയായി താല്‍പര്യം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരേയും സ്വവര്‍ഗലൈംഗികതക്കുള്ള ജീവശാസ്ത്രകാരണങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ശാസ്ത്രീയപഠനങ്ങളൊന്നും തന്നെ ഫലം കണ്ടിട്ടില്ല.”(39)
സ്വവര്‍ഗലൈംഗികതയ്ക്ക് ജനിതകാടിത്തറ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ 1990കളുടെ തുടക്കം മുതല്‍ തന്നെ ആരംഭിച്ചിരുന്നു. 1993 ജൂലൈ 16ന് പുറത്തിറങ്ങിയ സയന്‍സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ‘എക്‌സ് ക്രോമോസോമുകളിലെ ഡി.എന്‍.എ രേഖീയങ്ങളും പുരുഷലൈംഗികാഭിനിവേശവും തമ്മിലുള്ള ഒരു ബാന്ധവം’ (A linkage between DNA markers on the X chromosome and male sexual Orientation) എന്ന പ്രബന്ധമായിരുന്നു(40) ഇതില്‍ ഒന്നാമത്തേത്. സ്വവര്‍ഗാനുരാഗിയായ ഡോ: ഡീന്‍ എച്ച് ഹാമറും നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രസ്തുത പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇറ്റലിയിലെ 114 സ്വവര്‍ഗപ്രണയികളുടെ കുടുംബങ്ങളെ പഠനവിധേയമാക്കിക്കൊണ്ട് സ്വവര്‍ഗലൈംഗികതക്ക് ജനിതകാടിത്തറയുണ്ടെന്ന് സ്ഥാപിക്കുന്നതാണ് പ്രസ്തുത പ്രബന്ധം. അതില്‍  നാല്‍പത് കുടുംബങ്ങളിലേയും സദൃശഇരട്ടകള്‍ സ്വവര്‍ഗപ്രണയികളായിരുന്നു എന്ന കണ്ടത്തെലില്‍ നിന്നാണ് അദ്ദേഹം അതിന് ജനിതകാടിത്തറ നിര്‍ധരിച്ചെടുക്കുന്നത്. സ്വവര്‍ഗപ്രണയികളുടെ മാതൃദായക ലിംഗക്രോമോസോമായ X ക്രോമോസോമിന് X928 എന്ന ഒരു ജനിതക രേഖീയ(genetic marker)മുണ്ടെന്നും അതിനാലാണ് അവര്‍ സ്വവര്‍ഗപ്രണയികളായിത്തീരുന്നത് എന്നുമായിരുന്നു വാദം. ഇതോടെ ഗേ ജീനിനെ കണ്ടെത്തിയെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ ശക്തമായി. ജനിതകാടിത്തറയില്‍ നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്നതാണ് സ്വവര്‍ഗപ്രണയമെന്ന മട്ടിലാണ് ഇന്നും പല ശാസ്ത്രപ്രസിദ്ധീകരണളും വിഷയത്തെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഡോ: ഡീന്‍ ഹാമറും സഹപ്രവര്‍ത്തകരും മുന്നോട്ടുവെച്ച പഠന റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമല്ലെന്ന് സ്ഥാപിച്ചുകൊണ്ട് സയന്‍സ് മാഗസിനില്‍ തന്നെ ശക്തമായ ഒരു പ്രബന്ധം ആറു വര്‍ഷങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1993 ഏപ്രില്‍ 23ന്റെ സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘പുരുഷ സ്വവര്‍ഗലൈംഗികത: X928ല്‍ സൂക്ഷ്‌മോപഗ്രഹ രേഖീയളുമായുള്ള ബാന്ധവത്തിന്റെ അസാന്നിധ്യം’ (Male Homosexuality: Absence of Linkage to Microsatellite Markers at X928) എന്ന പഠന(41)മായിരുന്നു അത്. വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വ്വകലാശാലയിലെ ജോര്‍ജ് റൈസും മൂന്ന് സഹപ്രവര്‍ത്തകരും കൂടി തയ്യാറാക്കിയ പ്രസ്തുത പഠനത്തിന്റെ റിപ്പോര്‍ട്ട് അന്നേ ദിവസം തന്നെയുള്ള ബി.ബി.സി പ്രക്ഷേപണം ചെയ്തിരുന്നു.(42) ശാസ്ത്രീയമായി അബദ്ധമാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞശേഷവും ഡീന്‍ ഹാമറിന്റെ പഠനങ്ങളില്‍ അള്ളിപ്പിടിച്ചുകൊണ്ട് സ്വവര്‍ഗപ്രണയം ജനിതകമാണെന്ന വാദവുമായി നീങ്ങുകയാണ് ഇന്നും സ്വവര്‍ഗാനുരാഗികളും സഹകരണസംഘങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്(43) എന്ന വസ്തുത എന്തുമാത്രം സഹതാപാര്‍ഹമല്ല!
സ്വവര്‍ഗാനുരാഗിയായ പുരുഷനും സ്ത്രീയുമുണ്ടാകുന്നത് സ്വാഭാവികമായിട്ടാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് ജനിതകപഠനങ്ങളെയും അന്തഃസ്രാവവ്യവസ്ഥയിലെ ഹോര്‍മോണ്‍ സന്തുലനത്തെ കുറിച്ച പുതിയ നിരീക്ഷണങ്ങളെയുമെല്ലാം അനുകൂലമായി വ്യാഖ്യാനിക്കുകയാണ് സ്വവര്‍ഗാനുരാഗീസംഘങ്ങളുമായി ബന്ധമുള്ള ഗവേഷകന്മാര്‍ ചെയ്യുന്നത്. അവരുടെ വാദങ്ങള്‍ നൂറുശതമാനം ശരിയാണെന്നു വെക്കുക. അങ്ങനെയാണെങ്കില്‍ പോലും എങ്ങിനെയാണ് ആ ഗണത്തിലേക്ക് ഉഭയവര്‍ഗപ്രണയിയെ ചേര്‍ക്കാന്‍ കഴിയുക എന്ന ചോദ്യമുണ്ട്. പുരുഷനേയും സ്ത്രീയേയും ഒരുപോലെ പ്രണയിക്കാനും രണ്ടുപേരുമായും ലൈംഗികബന്ധത്തിലേര്‍പ്പെടുവാനും കഴിയുന്നയാളാണല്ലോ ഉഭയവര്‍ഗപ്രണയി. സ്വവര്‍ഗപ്രണയിക്ക് പെണ്ണുമായി സംതൃപ്തമായ ബന്ധം സാധ്യമല്ലാത്തതിനാല്‍ പുരുഷനെ പ്രണയിക്കാന്‍ അനുവദിക്കണമെന്നും സ്വവര്‍ഗപ്രണയിനിക്ക് പുരുഷനെ പ്രാപിക്കാന്‍ കഴിയാത്തതിനാല്‍ പെണ്ണിനെ പ്രേമിക്കാന്‍ അനുവദിക്കണമെന്നുമുള്ള വാദങ്ങള്‍ക്ക് മനുഷ്യാവകാശത്തിന്റെ മേല്‍മൂടിയിട്ടയുടനെ പിന്നെ പറയുവാനുള്ളത് രണ്ടു കൂട്ടരേയും പ്രേമിക്കുവാനും ബന്ധപ്പെടുവാനും കഴിയുന്നവര്‍ക്ക് അതിനുമുള്ള അവകാശം അനുവദിച്ചുകൊടുക്കണമെന്നാണ്! ഉഭയവര്‍ഗപ്രണയിക്ക് എതിര്‍ലിംഗത്തിലുള്ളവരുമായി മനസ്സും ശരീരവും പങ്കുവെക്കാനാകുമെന്ന് ഇവരുടെ ഗവേഷണങ്ങള്‍ തന്നെ വ്യക്തമാക്കുന്ന സ്ഥിതിക്ക് സ്വവര്‍ഗത്തിലുള്ളവരെ മാത്രം വേള്‍ക്കുവാന്‍ കഴിയുന്നതിനാല്‍ സമൂഹത്തിന്റെ എതിര്‍പ്പുകൊണ്ട് പ്രയാസങ്ങളനുഭവിച്ച് കഷ്ടപ്പെടുന്ന സ്വവര്‍ഗപ്രണയികളുടെയും പ്രണയിനികളുടെയും ഗണത്തില്‍ ഇവരെക്കൂടി പെടുത്തി ഇവരുടെ അവകാശങ്ങള്‍ തമ്മില്‍ കൂട്ടിക്കുഴക്കുന്നതിന്റെ സാംഗത്യമെന്താണ്? ഉത്തരം വ്യക്തം. സ്വവര്‍ഗാനുരാഗികളുടെ ചെലവില്‍ ആര്‍ക്കും ആരുമായും ലൈംഗികബന്ധത്തിലേര്‍പ്പെടുവാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കുകയാണ് ഈ കോലാഹലങ്ങളുടെയെല്ലാം ലക്ഷ്യം. അമേരിക്കന്‍ ജനസംഖ്യയില്‍ നാലു ശതമാനമാണ് എല്‍.ജി.ബി.ടിയെന്നാണ് 2006ലെ കണക്ക്.(44) ഇതില്‍ ബഹുഭൂരിപക്ഷവും ഉഭയവര്‍ഗപ്രണയികളാണ്; മറ്റുരണ്ടുവിഭാഗത്തേയും അപേക്ഷിച്ച് വളരെ കൂടുതല്‍! സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമല്ലെന്ന് വരുത്തിത്തീര്‍ക്കുക വഴി ന്യൂനപക്ഷം വരുന്ന ഗേ-ലെസ്ബിയന്‍ മനോവ്യതിയാനക്കാരെ മുന്നില്‍ നിര്‍ത്തി ആണുമായും പെണ്ണുമായും ഇഷ്ടംപോലെ രമിച്ചുനടക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സ്വവര്‍ഗാനുരാഗ ഗവേഷകരില്‍ പലരും ചെയ്തുകൊണ്ടിരിക്കുന്നത് എന്നര്‍ഥം.
ശാരീരികമായി ഏതെങ്കിലുമൊരു ലിംഗത്തില്‍ പെട്ടവരാണെങ്കിലും മാനസികവും വൈകാരികവുമായി എതിര്‍ലിംഗത്തിലുള്ളവരായിത്തീരുന്നതിനാണ് അപരലൈംഗികത (transgenderism) എന്നു പറയുന്നത്. രണ്ടു തരം അപരലൈംഗികതകളുണ്ട്. ഒന്ന് അപരലിംഗവസ്ത്രധാരണേച്ഛയാണ് (transvestism). മറ്റൊന്ന് അപരലിംഗവ്യക്തിത്വമാണ് (transsexualism). എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നതുമൂലമുണ്ടാകുന്ന ആത്മസംതൃപ്തിയാണ് ഒന്നാമത്തേത്. അപരലിംഗത്തില്‍ പെട്ടവനാണ് താന്‍ എന്ന ധാരണയും അതു മൂര്‍ച്ഛിച്ച് ലിംഗമാറ്റശാസ്ത്രക്രിയയ്ക്കു വരെ പ്രേരിപ്പിക്കുന്ന ശക്തമായ വികാരവുമാണ് രണ്ടാമത്തേത്. കൃത്യമായ വര വരച്ച് വേര്‍തിരിക്കാവുന്ന രണ്ട് പ്രശ്‌നങ്ങളല്ല ഇവയെന്നാണ് പ്രഗല്‍ഭ ജര്‍മന്‍ അന്തഃസ്രാവവ്യവസ്ഥാഗവേഷകനും അപരലൈംഗികതയെന്ന വിഷയത്തില്‍ അഗ്രഗണ്യനുമായ ഡോ: ഹാരി ബെന്‍ജമിന്‍ പറയുന്നത്.(45) എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുമ്പോള്‍ ലഭിക്കുന്ന കേവലമായ ഒരു സംതൃപ്തിയില്‍ നിന്നും തുടങ്ങി താന്‍ എതിര്‍ലിംഗത്തിലുള്ളയാളാണെന്ന ശക്തമായ ബോധംവഴി ശസ്ത്രക്രിയക്ക് നിര്‍ബന്ധിക്കുന്ന അവസ്ഥ വരെ ഏഴു തരം അപരലൈംഗികതകളെങ്കിലുമുണ്ട്. ഇവയൊന്നും തന്നെ സ്വവര്‍ഗലൈംഗികതയുമായി നേര്‍ക്കുനേരെ ബന്ധപ്പട്ടവയല്ലെന്ന് ഡോ: ഹാരി ബെന്‍ജമിന്‍ വ്യക്തമാക്കുന്നു. അപരലിംഗവസ്ത്രാധാരണേച്ഛ ഒരു സാമൂഹ്യപ്രശ്‌നവും അപരലിംഗവ്യക്തിത്വം ഒരു ലിംഗവ്യക്തിത്വപ്രശ്‌നവുമാണെങ്കില്‍ സ്വവര്‍ഗലൈംഗികത കേവലമൊരു ലൈംഗിക പ്രശ്‌നം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.(46) സാമൂഹികമായ പരിഗണനയാവശ്യമുള്ള ഒരു മനോവ്യതിയാനമാണ് അപരലൈംഗികത. അത്തരം വ്യതിയാനമുള്ളവരെ ചൂഷണം ചെയ്യാന്‍ സ്വവര്‍ഗഭോഗികള്‍ക്ക് എളുപ്പമാണ്. തങ്ങളുടെ രതിവൈകൃതങ്ങള്‍ക്ക് അവരെ വിധേയമാക്കുമ്പോള്‍ ഒരു തരം അടിമത്തത്തോടെ അതെല്ലാം സഹിക്കുവാന്‍ അപരലൈംഗികതയിലുള്ളവര്‍ സന്നദ്ധമാവും. സ്വവര്‍ഗാനുരാഗികളുടെ ഇരകളാണ് അവര്‍ എന്നര്‍ഥം. അത്തരം ആളുകളെയും സ്വവര്‍ഗാനുരാഗികളേയും ഒരേ ഗണത്തില്‍ പെടുത്തുന്നത് ധാര്‍മികമായും ശാസ്ത്രീയമായും ശരിയായ സമീപനമല്ല. സാമൂഹ്യപരിഗണന ആവശ്യമുള്ള മനോവ്യതിയാനക്കാരെയും അച്ചടക്കനടപടി അനിവാര്യമായ ലൈംഗികൈവകൃതമുള്ളവരെയും ഒരേ ഗണത്തില്‍ പെടുത്തുന്നതെങ്ങിനെ? ഇവിടേയും ലൈംഗിക അരാജകത്വത്തിനു വേണ്ടിയുള്ള രാഷ്ട്രീയകരുനീക്കങ്ങള്‍ തന്നെയാണ് സൂക്ഷ്മാന്വേഷികള്‍ക്ക് കാണാന്‍ കഴിയുക.
ദൈവിക മാര്‍ഗദര്‍ശനമനുസരിച്ചുകൊണ്ട് ജീവിതത്തെ എങ്ങനെ മാനവികമാക്കാം എന്നാണ് മതം പഠിപ്പിക്കുന്നത്. സ്ത്രീ-പുരുഷ സംസര്‍ഗത്തിലൂടെയാണ് കുടുംബവും കുട്ടികളുമുണ്ടാവുന്നതെന്നതിനാല്‍ പ്രസ്തുത ബന്ധത്തിന്റെ പാരസ്പര്യവും ഊഷ്മളതയുമാണ് വ്യക്തികളുടെ മാനസികാരോഗ്യത്തിനും സംതൃപ്തമായ കുടുംബാന്തരീക്ഷത്തിനും സമൂഹത്തിന്റെ ധാര്‍മിക നിലനില്‍പിനും നിമിത്തമാവുകയെന്ന് മതം കരുതുന്നു. മനുഷ്യന്റെ സംതൃപ്തിക്കും സ്‌നേഹത്തിന്റെ പരസ്പരവിനിമയത്തിനും പ്രത്യുല്‍പാദനത്തിനും വേണ്ടി ദൈവം നിശ്ചയിച്ചതാണ് ഇണകളുടെ നിലനില്‍പും ലൈംഗികതയുമെല്ലാം എന്നതിനാല്‍ നിയമപരമായി ഒന്നായിത്തീര്‍ന്നവര്‍ മാത്രം പരസ്പരം ആസ്വദിക്കേണ്ടതാണ് രതിയെന്നാണ് മതത്തിന്റെ കാഴ്ചപ്പാട്. ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതം ഇണകളായിത്തീര്‍ന്നവര്‍ തമ്മിലുള്ള  ബന്ധമാണെന്ന മതത്തിന്റെ വീക്ഷണമാണ് മാനവികവും ശാസ്ത്രീയവും എന്നുതന്നെയാണ് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്വവര്‍ഗപ്രണയം മതവിരുദ്ധമാകുന്നത് അത് പ്രകൃതിവിരുദ്ധവും ദൈവികമായ അനുശാസനകള്‍ക്ക് എതിരുമാകുന്നതുകൊണ്ടാണ് എന്നര്‍ഥം.
റഫറന്‍സ്
1. മനുസ്മൃതി 8:369,370.
2. മനുസ്മൃതി 11:68.
3. Peter Harvey: An Introduction to Buddhist Ethics: Foundations, Values and Issues, Cambridge University Press, 2000, Page 425.
4. Ibid Page 431.
5. Madhava Acharya: The Sarva-Darsana-Samgraha- Review of the Different Systems of Hindu Philosophy, 1882 www.gutenberg.org.
6. മത്തായി 5:17.
7. ലേവ്യ 18:22.
8. ലേവ്യ 20:13.
9. കൊരിന്ത്യര്‍ 6:9-10.
10. റോമക്കാര്‍ 1:24-32.
11. 1 തിമോത്തിയോസ് 1:8-10.
12. യൂദാ 7,8.
14. ക്വുര്‍ആന്‍ 26:165,166.
15. ക്വുര്‍ആന്‍ 27:55.
16. ക്വുര്‍ആന്‍ 7:81.
17. ക്വുര്‍ആന്‍ 29:30.
18. ക്വുര്‍ആന്‍ 7:84.
19. ക്വുര്‍ആന്‍ 29:28.
20. ക്വുര്‍ആന്‍ 15:72.
21. തിര്‍മിദി, ഇബ്‌നുമാജ.
22. തിര്‍മിദി, ഇബ്‌നുമാജ.
23. തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ.
24. ബുഖാരി.
25. അബൂദാവൂദ്.
26. അബൂദാവൂദ്.
27. അബൂദാവൂദ്.
30. ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്: ശ്രദ്ധിക്കപ്പെടാത്ത നിഷിദ്ധങ്ങള്‍, പുറം 53,54.
31. Morris L. Sorrells, James L. Snyder, Mark D. Reiss, Christopher Eden, Marilyn F. Milos, Norma Wilcox and Robert S. Van Howe: “Fine-touch pressure thresholds in the adult penis,” BJU International Volume 99, Issue 4, April 2007, pages 864-869.
32. Jake H. Waskett, Brian J. Morris: Fine-Touch Pressure Thresholds In The Adult Penis, BJU International, Volume 99, Issue 6, June 2007, pages 1551-1552.
33. Brian Morris: In Favour of Circumcision, University of New South Wales Press, 1999.
34. Science 253, 30 August 1991.
35. Nature 378, 02 November 1995.
36. Procedings of the National Academy of Science USA, March 1998.
37. Newsweek 31, March 2000.
40. www.sciencemag.org/content/vol 261/issue 5119.pdf.
41. Science 23 April 1999 Vol 284 Pages 665-667.
44. Gray J Gates: Same-sex Couples and the Gay Lesbian Bisexual Population: New        Estimates from the American Community Survey (October 1, 2006).
45. Dr. Harry Benjamin MD, TheTranssexual Phenomenon (1966).
46. Ibid Page 46-54.

Sahabakalude Jeevitham- Ansar Nanmanda

Tuesday, 28 January 2014

How to download and install Set Locale and Language In Android

How to download and install Set Locale and Language In Android


If you are logged on your computer, go to the Set Locale and Language© site on Google Play℠ and request the installation over the web interface. Or, follow the steps below to install it in your device directly:

  1. Open “Google Play” on your device.
  2. Tap on “Search” and type “locale select” in the search box.
  3. Tap on “Set Locale and Language” app, which should be the first result.
  4. Tap on “Download” and then on the “Accept & download” button.
  5. Wait until the app gets installed.
  6. Now, go to the system settings of your device and choose from the new installed languages in the “Language and Input Settings” option.
  7. Set the language you want from the available list.